കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തരാഖണ്ഡിലെ കമലേശ്വര്‍ മഹാദേവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചാല്‍ ആണ്‍കുഞ്ഞ് ജനിക്കും?

  • By Neethu
Google Oneindia Malayalam News

ഡെറാഡൂണ്‍:വടക്കേ ഇന്ത്യയിലെ ഈ വിശ്വാസത്തിന്റെ കഥ കേട്ടാല്‍ ലോകത്തുള്ള സ്ത്രീകള്‍ മുഴുവന്‍ പിന്നെ ഉത്തരാഖണ്ഡിലെ കമലേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തും. വൈകുണ്ഠ ചതുര്‍ത്ഥി നാളില്‍ മഹാദേവനോട് പ്രാര്‍ത്ഥിച്ചാല്‍ ആണ്‍കുഞ്ഞ് ജനിക്കും എന്നാണ് ഇവരുടെ വിശ്വാസം.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കുന്ന ചതുര്‍ത്ഥി ദിവസത്തില്‍ വടക്കേ ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് ദമ്പതികളാണ് പങ്കെടുക്കുന്നത്. മഹാദേവന്റെ അനുഗ്രഹം ലഭിക്കുന്നതിന് വേണ്ടി രാത്രി മുഴുവന്‍ കയ്യില്‍ വിളക്കുമായി ക്ഷേത്രത്തിനുള്ളില്‍ കാത്തു നില്‍ക്കും. നേരം പുലര്‍ന്ന് മഹാദേവനെ ദര്‍ശിച്ചാല്‍ ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കും എന്നാണ് പറയുന്നത്.

vaikunath

ആണ്‍കുഞ്ഞ് ജനിക്കും എന്നത് വടക്കെ ഇന്ത്യക്കാരുടെ വിശ്വാസം മാത്രമല്ല, ആദ്യത്തെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി രണ്ടാമത്തെ കുഞ്ഞിനായി എത്തിയവരാണ് കുടുതലും. വിവാഹം കഴിഞ്ഞ് ഇത് വരെയും കുഞ്ഞ് ജനിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

230 സ്ത്രീകളാണ് ഇത്തവണ ക്ഷേത്രത്തില്‍ എത്തിയത്. ലോകത്തിന്റെ പല സ്ഥലങ്ങളില്‍ നിന്നായി അനേകം ദമ്പതികളാണ് ക്ഷേത്രത്തില്‍ എത്തുന്നത്.

English summary
Hundreds of married women pray for a male child in Kamleshwar Mahadev temple for the annual Baikunth Chaturdashi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X