കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ജീവിക്കാന്‍ പറ്റിയ നഗരം ഹൈദരാബാദ്

  • By Aiswarya
Google Oneindia Malayalam News

ഹൈദരാബാദ്:മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഹൈദരാബാദ് ആണത്രെ ഇന്ത്യയില്‍ ഏറ്റവും മികച്ച ജീവിത നിലവാരം നല്‍കുന്ന നഗരം . മെഴ്‌സെറിന്റെ ഈ വര്‍ഷത്തെ 'ക്വാളിറ്റി ഓഫ് ലിവിംഗ്' റിപ്പോര്‍ട്ടിലാണ് ഹൈദരാബാദ് മികച്ച ജീവിത നിലവാരം നല്‍കുന്ന നഗരമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മെഴ്‌സര്‍ ക്വാളിറ്റി ഓഫ് ലിവിംഗ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഹൈദരാബാദിന് ആഗോള തലത്തില്‍ 138ാം സ്ഥാനമാണ് മെഴ്‌സെര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയിലെ പ്രധാനപ്പെട്ട മറ്റ് നഗരങ്ങളും മെഴ്‌സറിന്റെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മെഴ്‌സര്‍ പൂനെയക്ക് 145ാം ,സ്ഥാനവും ബെംഗളുരുവിന് 146ാം സ്ഥാനവും നല്‍കിയപ്പോള്‍തലസ്ഥാന നഗരമായ ദില്ലിയ്ക്ക് ലഭിച്ചത് 154ാം സ്ഥാനമാണ്.

hyderabad.jpg -Properties

മികച്ച സൌകര്യങ്ങളും ജീവിത സാഹചര്യങ്ങളും ഒരുക്കിയതിനാലാണ് ഹൈദരാബാദ് മികച്ച നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. ഐ.ടി രംഗത്തെടക്കം ലോകത്തിലെ മിക്ക ഒന്നാംകിട കമ്പനികള്‍ക്കെല്ലാം ഓഫീസുകള്‍ ഹെദരാബാദ് നഗരത്തില്‍ ഉണ്ട്.

ഇന്ത്യയിലെ നഗരങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ജീവിതനിലവാരത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയസാമൂഹ്യ സാഹചര്യങ്ങളും പരിസ്ഥിതിയും ആരോഗ്യ രംഗത്തും പൊതുരംഗത്തുമുള്ള വികസനവുമൊക്കെ കണക്കിലെടുത്താണ് മെഴ്‌സെര്‍ നഗരങ്ങളെ വിലയിരുത്തുന്നത്.ഓസ്ട്രിയയിലെ വിയന്നയാണ് ലോകത്തിലെ ഏറ്റവും മികച്ച നഗരം.ഏഷ്യയില്‍ ഏറ്റവും മികച്ച ജീവിത നിലവാരം പുലര്‍ത്തുന്ന രാജ്യം സിംഗപ്പൂരാണ്.

English summary
In what is yet another jewel in its crown, the `City of Pearls' has emerged as the numero uno city in India when it comes to offering the best quality of living standards in Mercer's Quality of Living Report 2015 that was released on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X