കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസില്‍ ചേര്‍ന്ന ഹൈദരാബാദുകാരന്‍ കൊല്ലപ്പെട്ടു

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : ഐസിസില്‍ ചേര്‍ന്ന ഹൈദരാബാദുകാരനായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോയ ഹനീഫ് വസീം എന്ന ഇരുപത്തിയഞ്ചുകാരനാണ് കൊല്ലപ്പെട്ടത്.

അദിലബാദ് ജില്ലയിലെ മഞ്ചേരിയല്‍ ഷാദാന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നാണ് ഇയാള്‍ ബിരുദം നേടി വസീം ബിരുദാനന്തരബിരുദം നേടാനായി 2014ല്‍ ലണ്ടനിലേക്ക് പോയി. അവിടെ പഠിച്ച് കൊണ്ടിരിക്കെ ഐഎസില്‍ ആകൃഷ്ടനാകുകയായിരുന്നു.

hyderabad.jpg -Properties

ഇക്കഴിഞ്ഞ മാര്‍ച്ച് പതിനഞ്ചിനാണ് വസീം കൊല്ലപ്പെട്ടന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ നിന്ന് നിരവധി ചെറുപ്പക്കാര്‍ ഐസിസില്‍ ചേര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി വസീം ഫെബ്രുവരിയില്‍ നാട്ടിലെത്തിയിരുന്നു. തിരികെ പോയപ്പോള്‍ കരീംനഗറില്‍ നിന്നുളള ഒരു യുവാവിനെയും ഇയാള്‍ ഒപ്പം കൂട്ടിയിരുന്നതായി പൊലീസ് പറയുന്നു. ആ യുവാവിന് വേണ്ടിയുളള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോള്‍.

English summary
An engineering student from Hyderabad, who had joined the Islamic State, has died while fighting in Syria, reports said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X