കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ്സില്‍ ചേരാന്‍ ശ്രമിച്ച മുന്‍ ഗൂഗിള്‍ ജീവനക്കാരന്‍ ഹൈദരാബാദില്‍ പിടിയിലായി

  • By Gokul
Google Oneindia Malayalam News

ഹൈദരാബാദ്: ഇറാഖിലും സിറിയയിലും ഭീകരപ്രവര്‍ത്തനം നടത്തുന്ന ഇസ്ലാമിക് സ്റ്റേറ്റില്‍(ഐസിസ്സ്) ചേരാനായി ശ്രമിക്കവെ യുവാവിനെ പോലീസ് പിടികൂടി. തമിഴ്‌നാട് സ്വദേശിയായ മുന്‍വാദ് സല്‍മാനാണ് (30) ഹൈദരാബാദില്‍ നിന്നും പിടിയിലായത്. ഗൂഗിളില്‍ ഉയര്‍ന്ന ഉദ്യോഗം ഉണ്ടായിരുന്ന സല്‍മാന്‍ ആറുമാസം മുന്‍പ് ജോലി ഉപേക്ഷിച്ചിരുന്നു.

ജോലി ഉപേക്ഷിക്കുന്നതിനു മുന്‍പും ശേഷവും ഐസിസ്സിന്റെ ഭരണഘടനയും മറ്റും പഠിക്കുകയായിരുന്നു സല്‍മാന്‍ എന്ന് പോലീസ് പറഞ്ഞു. സൗദിയില്‍ കടന്ന് അവിടെനിന്നും ഇറാഖിലേക്ക് കടക്കാനായിരുന്നു സല്‍മാന്റെ പരിപാടി. ഇതിനായി സൗദിയില്‍ ഒരു ജോബ് വിസയും സംഘടിപ്പിച്ചിരുന്നു. അതിനിടയിലാണ് പിടിയിലായത്.

isis
ഇന്ത്യയിലെ ഐസിസ്സിന്റെ ഏജന്റുമാരുമായി ഇയാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിവന്നിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. സല്‍മാന്റെ ഫോണ്‍ സംഭാഷണങ്ങളും ഇമെയിലും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. എന്നാല്‍, പിടിയിലായ യുവാവിനെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തിട്ടില്ല.

സല്‍മാന് മികച്ച കൗണ്‍സിലിംഗ് നല്‍കണമെന്ന് വീട്ടുകാരോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് വീണ്ടും പോവുകയാണെങ്കില്‍ അറസ്റ്റ് ചെയ്ത് കേസെടുക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. നേരത്തെ ഹൈദരാബാദില്‍ നിന്നുള്ള പെണ്‍കുട്ടി അടക്കമുള്ള നാല് എഞ്ചിനീയര്‍മാര്‍ ഐസിസ്സില്‍ ചേരാനായി പോകവെ കൊല്‍ക്കത്തയില്‍ നിന്നും പിടിയിലായിരുന്നു.

English summary
Hyderabad police arrests Former Google employee trying to join ISIS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X