കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26 വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു മക്കളെ ഉമ്മ കണ്ടുമുട്ടി; വികാരനിര്‍ഭര മുഹൂര്‍ത്തം

  • By Anwar Sadath
Google Oneindia Malayalam News

ഹൈദരാബാദ്: യുഎഇയിലെ ആദ്യഭര്‍ത്താവിലുണ്ടായ രണ്ടുമക്കളെ അമ്മ 26 വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടി. ഹൈദരാബാദിലെ ഒരു പോലീസ് സ്‌റ്റേഷനിലായിരുന്നു വികാര നിര്‍ഭരമായ ഒരു കൂടിക്കാഴ്ച. ഏഴുമാസത്തോളമായി മക്കള്‍ അമ്മയ്ക്കുവേണ്ടി ഹൈദരാബാദ് മുഴുവന്‍ തിരയുകയായിരുന്നു. ഇതിനൊടുവിലാണ് കണ്ടുമുട്ടല്‍.

ഹൈദരാബാദ് സ്വദേശിയായ നാസിയ സയിദ് എന്ന അറുപതുകാരിക്കാണ് തന്റെ വാര്‍ധക്യത്തിത്തില്‍ മക്കളെ വീണ്ടും കണ്ടുമുട്ടാനുള്ള ഭാഗ്യമുണ്ടായത്. ഇവര്‍ക്ക് യുഎഇ പൗരനില്‍ ഉണ്ടായ മക്കളായ ആയിഷ(29), ഫാത്തിമ(26) ഉമ്മയെ തേടിയെത്തിയത്. യുഎഇ പൗരനില്‍ നിന്നും വിവാഹബന്ധം വേര്‍പെടുത്തിയ ഉമ്മ ഇപ്പോള്‍ മറ്റൊരാളുടെ ഭാര്യയാണ്.

hderabadi-women-children

1981ലാണ് യുഎഇ പൗരനായ റഷീദ് ഉബൈദ് എന്നയാള്‍ ഹൈദരാബാദിലെത്തി നാസിയയെ വിവാഹം കഴിക്കുന്നത്. യുഎഇയില്‍ എത്തിയപ്പോഴാണ് റഷീദിന് മറ്റൊരു ഭാര്യയുണ്ടെന്ന് അറിയുന്നത്. പിന്നീട് കഷ്ടതകള്‍ സഹിച്ചും നാലുവര്‍ഷത്തോളം അവിടെ കഴിഞ്ഞു. ഇതിനിടയിലാണ് രണ്ടു കുട്ടികളുണ്ടാകുന്നത്. രണ്ടാമത്തെ കുട്ടി ഉണ്ടായതിന് പിന്നാലെ യുഎഇ പൗരന്‍ നാസിയയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുകയും ഹൈദരാബാദിലേയ്ക്കുള്ള വിമാനത്തില്‍ ഇവരെ കയറ്റിവിടുകയുമായിരുന്നു.

മക്കളെ വിട്ടുപിരിഞ്ഞു നാട്ടിലെത്തിയശേഷം വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് മുതിര്‍ന്നപ്പോഴാണ് യുഎഇലെ മക്കള്‍ പിതാവില്‍ നിന്നും അമ്മയുടെ സ്വദേശം അറിഞ്ഞ് അന്വേഷിച്ചെത്തുന്നത്. പഴയ ഒരു ചിത്രം മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. ജനുവരിയില്‍ ഹൈദരാബാദിലെത്തിയ ഉടനെ ഇവര്‍ സൗത്ത് സോണ്‍ ഡിസിപി വി.സത്യനാരായണയുടെ സഹായം തേടി. ഡിവൈഎസ്പി പള്ളികള്‍ കേന്ദ്രീകരിച്ച് പഴകാലത്ത് നടന്ന വിവാഹത്തെക്കുറിച്ച് അന്വേഷിച്ചതോടെയാണ് ഏഴുമാസത്തിനുശേഷം ഉമ്മയെ കണ്ടെത്തുന്നത്. മക്കളിലൊരാള്‍ക്ക് ആറു വിരലുകള്‍ ഉണ്ടെന്ന് മാത്രമായിരുന്നു ഉമ്മയുടെ ഓര്‍മ. ഉമ്മയുടെ ഓര്‍മ ശരിയായതോടെ പോലീസ് കൂടിക്കാഴ്ചയൊരുക്കുകയായിരുന്നു.

English summary
Hyderabadi woman reunited with daughters after 26 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X