കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുള്ള പണംപോലും ഇല്ലായിരുന്നു,ധരിക്കുന്നത് ലളിതമായ വസ്ത്രമെന്ന് മോദി

  • By Sruthi K M
Google Oneindia Malayalam News

ദില്ലി:മോദിയെക്കുറിച്ച് വിചാരിച്ചുവെച്ചിരിക്കുന്നതൊക്കെ തെറ്റ്, മോദി ലളിതമായ ജീവിതരീതികള്‍ ഇഷ്ടപ്പെടുന്നയാളാണ്. മോദി ധരിക്കുന്ന വില കൂടിയ കുര്‍ത്തകളെപ്പറ്റി വലിയ ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ച് മോദി പറയുന്നത് ഇങ്ങനെയാണ്. താന്‍ ധരിക്കുന്നത് വളരെ ലളിതമായ വസ്ത്രങ്ങളാണ്. തനിക്ക് ഫാഷന്‍ ഡിസൈനറില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്റെ കുടുംബം സാധാരണ കുടുംബമാണ്. ചെറുപ്പത്തില്‍ വസ്ത്രങ്ങള്‍ ഇസ്തിരിയിടാനുള്ള പണം പോലും ഇല്ലായിരുന്നു. അന്നും ചുളിഞ്ഞ വസ്ത്രം ധരിച്ച് പോകാന്‍ ഇഷ്ടമല്ലായിരുന്നു. അതുകൊണ്ടുതന്നെ ചൂടുള്ള കരിക്കട്ടകള്‍ പാത്രത്തിലാക്കി വസ്ത്രങ്ങള്‍ക്ക് മുകളില്‍വെച്ച് ഇസ്തിരിയിടും.

narendramodi

ഇങ്ങനെയൊരു ലളിതമായ ജീവിതരീതിയില്‍ നിന്നാണ് താന്‍ ഇവിടേക്ക് എത്തിയതെന്നും മോദി പറഞ്ഞു. ദില്ലിയിലെ സ്‌കൂള്‍ പരിപാടിക്കിടെ വിദ്യാര്‍ത്ഥികളോടാണ് മോദി ഇങ്ങനെ പറഞ്ഞത്. മോദിയെ ഇന്ത്യന്‍ വസ്ത്രധാരണത്തിന്റെ ബ്രാന്റ് അംബസിഡറായിട്ടാണ് കാണുന്നതെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി പറഞ്ഞപ്പോഴാണ് മോദിയുടെ മറുപടി.

നന്നായി വസ്ത്രം ധരിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. സ്‌കൂള്‍ കാലത്ത് ക്ലാസ് റൂമില്‍ ബാക്കി വരുന്ന ചോക്ക് കഷ്ണങ്ങള്‍ എടുത്തുവെക്കുമായിരുന്നു. ആ ചോക്ക് കഷ്ണങ്ങള്‍ ഷൂസിനുമുകളില്‍ ഉരച്ചാണ് ഷൂസ് വെളുപ്പിക്കാറുള്ളതെന്ന് മോദി വളരെ രസകരമായി പറഞ്ഞു. ഏതവസരത്തിലും ഒരാള്‍ നന്നായി വസ്ത്രം ധരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മോദി പറഞ്ഞു.

English summary
Prime Minister Narendra Modi, whose dressing style and dapper appearance have often drawn attention on Friday said he does not have a fashion designer for his outfits, including the signature short-sleeved kurta.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X