കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് ആക്രമമണം: ഭീകരര്‍ വന്ന കാറിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടത് ഇങ്ങനെ....

  • By Muralidharan
Google Oneindia Malayalam News

ഗുര്‍ദാസ്പൂര്‍: പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ ഭീകരാക്രമണം നടത്തിയവര്‍ എത്തിയ മാരുതി കാറിന്റെ ഡ്രൈവര്‍ രക്ഷപ്പെട്ടത് സിനിമയെ പോലും വെല്ലുന്ന നാടകീയതയോടെ. ദിനാ നഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ എത്തിയത് മാരുതി എണ്ണൂറ് കാറിലാണ്. കമല്‍ജിത് സിംഗ് മാഥറാവു എന്നയാളുടെതാണ് ഈ കാര്‍.

പുലര്‍ച്ചെ അഞ്ച് മണിയോടെ പച്ചക്കറി വാങ്ങാന്‍ പോയപ്പോഴാണ് കമല്‍ജിത് ഭീകരരുടെ പിടിയില്‍ പെട്ടത്. സൈനിക യൂണിഫോം ധരിച്ച മൂന്നുപേരാണ് ഉണ്ടായിരുന്നത്. അവര്‍ ഒന്നും മിണ്ടിയിരുന്നില്ല. എന്നോട് അവരുടെ അടുത്തേക്ക് വരാന്‍ ആംഗ്യം കാണിക്കുകയായിരുന്നു. രംഗം പന്തിയല്ല എന്ന് കണ്ട് താന്‍ കാര്‍ റിവേഴ്‌സ് എടുത്ത് രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തി. അപ്പോള്‍ അവര്‍ കാറിന് നേരെ വെടിവെച്ചു - കമല്‍ജിത് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

punjab-car

എനിക്കും വെടിയേറ്റിരുന്നു. സ്റ്റിയറിംഗ് വീലിന് മേലെ ഞാന്‍ മരിച്ചത് പോലെ കിടന്നു. അനങ്ങിയാല്‍ അവര്‍ വീണ്ടും വെടിവെക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ശ്വാസം അടക്കിപ്പിടിച്ച് മരിച്ചത് പോലെ കിടന്നു. ഞാന്‍ മരിച്ചു എന്നാണ് അവരും കരുതിയത്. എന്നെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം അവര്‍ കാറുമെടുത്ത് പോയി. അപ്പോഴേക്കും എനിക്ക് ബോധം നഷ്ടമായി.

സഹോദരന്‍ സി എസ് മാഥറാവു എത്തിയാണ് കമല്‍ജിതിനെ അവിടെനിന്നും രക്ഷപ്പെടുത്തിയത്. താന്‍ എത്തുമ്പോള്‍ കമല്‍ജിത് രക്തക്കളത്തിലായിരുന്നു എന്ന് സഹോദരന്‍ പറഞ്ഞു. ഉടന്‍ തന്നെ കോട്‌ലിയിലുള്ള ചൗഹാന്‍ മെഡിസിറ്റിയിലേക്ക് കൊണ്ടുപോയി. കൈകളിലും ചുമലിലുമാണ് ഇയാള്‍ക്ക് വെടിയേറ്റത്. കമല്‍ജിത് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

English summary
I faked death, they threw me out of the car, says Kamaljit Singh, driver of the white Maruti 800 which used by the terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X