കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിടികൂടിയ ഉടന്‍ വസ്ത്രമഴിച്ചു; മര്‍ദ്ദനം, മരുന്ന് കുത്തിവച്ച്- സൈനികന്റെ നടുക്കുന്ന വെളിപ്പെടുത്തല്‍

ക്രൂരമായ മര്‍ദനത്തിന് ഇരയായ സൈനികന്‍ മറാത്തി ചാനലിനോടാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.

  • By Ashif
Google Oneindia Malayalam News

മുംബൈ: നാല് മാസത്തോളം പാക് സൈനികരുടെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇന്ത്യന്‍ സൈനികന്‍ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി. ക്രൂരമായ മര്‍ദനത്തിന് ഇരയായ സൈനികന്‍ മറാത്തി ചാനലിനോടാണ് കാര്യങ്ങള്‍ തുറന്നുപറഞ്ഞത്. കഴിഞ്ഞ ജനുവരിയില്‍ സൈനികനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.

അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികന്‍ ചന്തു ബാബുലാല്‍ ചൗഹാനാണ് പാക് കസ്റ്റഡിയില്‍ ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നത്. പലപ്പോഴും മര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ തന്നെ കൊന്നുതരാന്‍ പാക് സൈനികരോട് ആവശ്യപ്പെട്ടുവെന്നും ചൗഹാന്‍ പറഞ്ഞു.

ചോദ്യം ചെയ്യലും മര്‍ദ്ദനവും

പിടികൂടിയ ഉടനെ ചൗഹാന്റെ വസ്ത്രങ്ങള്‍ പാക് സൈനികര്‍ അഴിച്ചുമാറ്റി. സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കാനായിരുന്നുവത്രെ ഇത്. പിന്നീട് എന്തിന് അതിര്‍ത്തികടന്നുവെന്ന ചോദ്യമായി, കൂടെ മര്‍ദ്ദനവും.

ഇരുട്ടുമുറിയില്‍ അടച്ചു

കൈകാലുകള്‍ കെട്ടി വിദൂരത്തേക്ക് വാഹനത്തില്‍ കൊണ്ടുപോയി. ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷം ഇരുട്ടുമുറിയില്‍ അടച്ചു. എന്താണ് സംഭവിക്കുന്നതെന്നു പോലും മനസിലായിരുന്നില്ലെന്ന് ചൗഹാന്‍ പറയുന്നു.

കൊന്നുകളയാന്‍ ആവശ്യപ്പെട്ടു

മര്‍ദ്ദനം സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ തന്നെ കൊന്നുകളഞ്ഞേക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. ജീവിതം അവസാനിക്കുകയാണെന്നാണ് തോന്നിയത്. മര്‍ദ്ദനം മൂലം അലറി വിളിക്കുമ്പോള്‍ അവര്‍ മരുന്ന് കുത്തിവയ്ക്കുമായിരുന്നു.

ചെവിയില്‍ നിന്നു രക്തംവന്നു

തന്നെ അടച്ചിട്ട ഇരുട്ടുമുറിയില്‍ നിന്നു പുറത്തേക്ക് വിട്ടില്ല. ശുചിമുറിയും അതിനുള്ളില്‍ തന്നെ ആയിരുന്നു. വേദന കൊണ്ട് പുളയുമ്പോഴാണ് കുത്തിവച്ചിരുന്നത്. മര്‍ദ്ദനം മൂലം ചെവിയില്‍ നിന്നു രക്തംവന്നിരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു.

ഉറി ഭീകരാക്രമണം

ഉറി ഭീകരാക്രമണത്തിന് പകരം വീട്ടാനാണ് അതിര്‍ത്തികടന്നെത്തിയതെന്നായിരുന്നു പാക് സൈനികര്‍ കരുതിയത്. ഇക്കാര്യം അവര്‍ ആവര്‍ത്തിച്ച് ചോദിച്ചുകൊണ്ടിരുന്നു. പകരം വീട്ടാനാണ് അതിര്‍ത്തി കടന്നെത്തിയതെന്ന് പറയേണ്ടി വന്നുവെന്നും ചാഹാന്‍ പ്രതികരിച്ചു.

 മിന്നലാക്രമണം

നിയന്ത്രണ രേഖ മറികടന്ന് പുലര്‍ച്ചെ പാക് അധീക കശ്മീരിലെത്തിയ ഇന്ത്യന്‍ സൈന്യം ഭീകരരുടെ താവളങ്ങള്‍ തകര്‍ത്തിരുന്നു. കഴിഞ്ഞ സപ്തംബറില്‍ നടത്തിയ ഈ ആക്രമണത്തില്‍ 40 ലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് സൈനികര്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് പൂഞ്ച് സെക്ടറില്‍ സേവനമനുഷ്ടിച്ചിരുന്ന ചൗഹാന്‍ അബദ്ധത്തില്‍ അതിര്‍ത്തി കടന്നത്.

English summary
An Indian soldier, who was returned by Pakistan after holding him captive for four months said he often prayed for death while being tortured in their custody. “I was assaulted. I told them: Kill me. I realised that this was the end of the road for me,” Chandu Babulal Chavan, who was handed over to India on January 21, said on Friday in conversation with a Marathi channel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X