കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പതു ലക്ഷം ബാങ്ക് അക്കൗണ്ടുകളില്‍ വന്‍ നിക്ഷേപം; ഐടി പരിശോധന തുടങ്ങി, കര്‍ശന നടപടി

നിലവില്‍ നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവ് നല്‍കി മാപ്പ് നല്‍കുന്ന പദ്ധതിയുണ്ട്. ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31നാണ് അവസാനിക്കുക.

  • By Ashif
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിന് ശേഷം ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പതുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍. ഇവ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. സംശയകരമായ അക്കൗണ്ടുകളുടെ ഗണത്തിലാണ് ഇവ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നിലവില്‍ നികുതി വെട്ടിപ്പ് നടത്തിയവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക ഇളവ് നല്‍കി മാപ്പ് നല്‍കുന്ന പദ്ധതിയുണ്ട്. ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31നാണ് അവസാനിക്കുക. അതിന് ശേഷമായിരിക്കും സംശയകരമായ ബാങ്ക് അക്കൗണ്ടുകള്‍ക്കെതിരേ നടപടിയെടുക്കുകയെന്ന് പിടിഐ റിപോര്‍ട്ട് ചെയ്തു.

അഞ്ച് ലക്ഷത്തിന് മുകളില്‍ നിക്ഷേപിച്ചവര്‍ കുടുങ്ങും

സംശയകരമായ ഇടപാടുകള്‍ നടന്ന 18 ലക്ഷം ബാങ്ക് അക്കൗണ്ടുകളുടെ ഉടമകള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് എസ്എംഎസും ഇമെയിലുകളും അയച്ചിട്ടുണ്ട്. നോട്ട് നിരോധനം നിലവില്‍ വന്ന ശേഷമുള്ള 50 ദിവസത്തിനിടെ 5 ലക്ഷത്തിന് മുകളില്‍ പണം അക്കൗണ്ടുകളില്‍ നിക്ഷേപിച്ചവരില്‍ നിന്നാണ് വിശദീകരണം ആവശ്യപ്പെട്ടത്.

ഇമെയിലുകളോട് പ്രതികരിക്കണം

ഫെബ്രുവരി 15നകം നിക്ഷേപിച്ച പണത്തിന്റെ ഉറവിടം കാണിക്കണമെന്നാണ് ഇമെയിലുകളില്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ നിരവധി പേര്‍ പ്രതികരിച്ചുവെങ്കിലും ഇനിയും പ്രതികരിക്കാത്തവരുണ്ട്. ഇവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇവരില്‍ നിന്ന് നികുതി ഈടാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

പണത്തിന്റെ ഉറവിടം കാണിക്കണം

മുമ്പ് രേഖകളില്‍ കാണിച്ചിട്ടില്ലാത്ത വിധം ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടുകളില്‍ പണം വന്നിട്ടുണ്ടെങ്കില്‍ അതിന് ഉറവിടം കാണിക്കണം. 2016-17 സാമ്പത്തിക വര്‍ഷം മുന്‍വര്‍ഷത്തിലില്ലാത്ത വിധം പണം ബാങ്കിലെത്തിയവരുടേത് കള്ളപ്പണത്തിന്റെ ഗണത്തില്‍പ്പെടുത്തും. ഇവര്‍ക്കെതിരേയാണ് നിയമനടപടി സ്വീകരിക്കുക.

ഐടി നോട്ടീസ് അയക്കും

നേരത്തെ അയച്ചിട്ടുള്ള എസ്എംഎസും ഇമെയിലുകളും നിയമപിന്‍ബലത്തോടെയുള്ളതല്ല. സംശയകരമായ അക്കൗണ്ടുള്ളവര്‍ക്ക് ഔദ്യോഗികമായി നോട്ടീസ് അയക്കുമെന്നും മാര്‍ച്ച് 31 വരെ പ്രതികരണം കാത്തിരിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

മാര്‍ച്ച് 31 അവസാന തിയ്യതി

സര്‍ക്കാരിന്റെ നികുതി ഇളവ് പദ്ധതി അവസാനിക്കുന്നത് മാര്‍ച്ച് 31നാണ്. അനധികൃത ആസ്തി വെളിപ്പെടുത്തുന്നവര്‍ക്ക് നികുതി ഇളവ് നല്‍കുന്ന പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മാര്‍ച്ച് 31 വരെ തുടരും. അതിന് ശേഷം നികുതിവെട്ടിപ്പ് നടത്തിയവരെ പിടിക്കപ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കാനാണ് തീരുമാനം.

50 ശതമാനം നികുതി

നിലവില്‍ വരവില്‍ കവിഞ്ഞ സമ്പാദ്യമുള്ളവര്‍ക്ക് അവര്‍ വെളിപ്പെടുത്തുന്നതിന്റെ 50 ശതമാനം നികുതി നല്‍കിയാല്‍ മതി. 18 ലക്ഷം അക്കൗണ്ടുകളില്‍ 9 ലക്ഷം അക്കൗണ്ടുകളാണ് കൂടിയ സംഖ്യ നിക്ഷേപിച്ചിട്ടുള്ളത്. ഇവര്‍ക്കെതിരേയാണ് കടുത്ത നടപടിയുണ്ടാവുകയെന്നാണ് വിവരം.

ഇ-ഫയലിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

ആദായനികുതി വകുപ്പ് അയക്കുന്ന നോട്ടീസുകള്‍ക്ക് പ്രതികരിക്കാത്തവര്‍ക്കെതിരേയാവും കടുത്ത നടപടി. നികുതി അടക്കേണ്ട 4.84 ലക്ഷം പേര്‍ ഇ-ഫയലിങ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇവരോട് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് എസ്എംഎസ് അയച്ചിട്ടുണ്ട്.

English summary
Nearly half of the 18 lakh people under the I-T scanner for suspicious bank deposits post demonetisation have been put in the 'doubtful' category, but action against them will follow only after the new tax amnesty scheme ends on March 31. Under 'Operation Clean Money', the I-T department had sent SMS and e-mails to 18 lakh people, who according to its data analysis had made suspicious deposits of over Rs 5 lakh during the 50-day window provided to get rid of old 500 and 1,000 rupee notes following the demonetisation decision announced on November 8. They were asked to clarify on the deposits and their source by February 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X