കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഔട്ട്‌ലുക്കിനെതിരെ വനിതാ ഐ.എ.എസ് ഓഫീസര്‍

  • By Aiswarya
Google Oneindia Malayalam News

ഹൈദരാബാദ്: തനിക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം അടങ്ങിയ ലേഖനം പ്രസിദ്ധീകരിച്ചതിന് ഔട്ട് ലുക്ക് മാസികയ്‌ക്കെതിരെ ഐഎഎസ് ഓഫീസറുടെ വക്കീല്‍ നോട്ടീസ് . തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥയായ സ്മിത സബര്‍വാള്‍ ആണ് ഔട്ട് ലുക്കിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചത്.

തന്നെ കുറിച്ചുള്ള ലേഖനം തരംതാണതും ഇക്കിളിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതുമാണെന്ന് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടി. നോ ബോറിംഗ് ബാബു എന്ന പേരില്‍ ഔട്ട് ലുക്കില്‍ വന്ന ലേഖനമാണ് വിവാദമായത്. സര്‍ക്കാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഭംഗിയുള്ള സാരികള്‍ ധരിച്ചെത്തി ഐഎഎസ് ഓഫീസര്‍ കണ്ണിന് കുളിര്‍മയേകുന്നു എന്നാണ് ലഖനത്തില്‍ പറയുന്നുത്. കാഴ്ചയിലെ ഈ ഭംഗിയാണ് സ്മിതയ്ക്ക് ജോലിയില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് കാരണമായതെന്നും ലേഖനത്തില്‍ സൂച്പ്പിക്കുന്നുണ്ടായിരുന്നു .

smita-sabharwal.

സ്മിത ഫാഷന്‍ ഷോയില്‍ പങ്കെടുത്ത് ഏവരേയും അമ്പരപ്പിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. ഒപ്പം ഫാഷന്‍ റാമ്പില്‍ നടക്കുന്നതിന്റെ കാര്‍ട്ടൂണും പ്രസിദ്ധീകരിച്ചു.രചന റെഡ്ഡിയെന്ന അഭിഭാഷക മുഖാന്തരം അയച്ച വക്കീല്‍ നോട്ടീസില്‍ ലേഖനം സ്മിതയില്‍ ഞെട്ടലും ദേഷ്യവും അസ്വസ്ഥതയും ഉളവാക്കിയെന്ന് പറയുന്നു. ഔട്ട് ലുക്ക് പരസ്യമായി ഖേദപ്രകടനം നടത്തണമെന്നാണ് ആവശ്യം.

15 ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
22ാം വയസ്സില്‍ 2001 ബാച്ചില്‍ ഐഎഎസ് ഓഫീസര്‍ ആയ വ്യക്തിയാണ് സ്മിത. സബ് കലക്ടര്‍ ആയാണ് ആദ്യം നിയമിക്കപ്പെട്ടത്. 2011ല്‍ കരിംനഗറില്‍ ജില്ലാകലക്ടറായി നിയമിക്കപ്പെടുകയായിരുന്നു

English summary
An IAS officer from Telangana has sent a legal notice to Outlook magazine for a sexist piece they wrote about her. Smita Sabharwal’s lawyer Rachna Reddy legal notice claims that an article they carried about her client is ‘distasteful, cheap and titillating
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X