കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസില്‍ കുടുങ്ങി; രക്ഷപ്പെടാന്‍ കൈക്കൂലി, ഐഎഎസ് ഓഫീസര്‍ക്ക് സംഭവിച്ചത്

ഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 1.5 കോടി രൂപയാണ് കൈക്കൂലിയായി നല്‍കിയത്

Google Oneindia Malayalam News

ദില്ലി: അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കൈക്കൂലി നല്‍കിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഛത്തീസ്ഗഡില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബി എല്‍ അഗര്‍വാളാണ് അറസ്റ്റിലായത്. തനിക്കെതിരായ അഴിമതിക്കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി 1.5 കോടി രൂപയാണ് കൈക്കൂലിയായി നല്‍കിയത്. 45 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാണ് അഗര്‍വാളിനെതിരെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

സിബിഐയുടെ പരിഗണനയിലുള്ള തനിക്കെതിരായ അഴിമതിക്കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടി രണ്ട് പേര്‍ക്ക് 1.5 കോടി രൂപ കൈക്കൂലി നല്‍കിയ കേസിലായിരുന്നു അറസ്റ്റ്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരെന്ന വ്യാജേന രണ്ട് പേര്‍ ചേര്‍ന്ന് അഗര്‍വാളിനെ ഉപയോഗിച്ച് പണം തട്ടുകയായിരുന്നു. ദില്ലിയില്‍ സിബിയില്‍ നടത്തിയ റെയ്ഡില്‍ പണവും സ്വര്‍ണ്ണവും പിടിച്ചെടുത്തിട്ടുണ്ട്. 1988 ബാച്ചിലെ ഉദ്യോസ്ഥനാണ് അഗ്ഗര്‍വാള്‍.

സിബിഐ കയ്യോടെ പിടികൂടി

സിബിഐ കയ്യോടെ പിടികൂടി

ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി രണ്ട്് സ്വകാര്യ വ്യക്തികള്‍ക്ക് പണമായും സ്വര്‍ണ്ണമായും കൈക്കൂലി നല്‍കിയെന്നാണ് ണ്ടെത്തല്‍. ഉടമ്പടി പ്രകാരം ഇടനിലക്കാരന്‍ വഴി രണ്ട് കിലോ സ്വര്‍ണ്ണം റായ്പൂരിലെ ഹവാ ഇടപാടുകാരന്‍ വഴി 45 ലക്ഷവുമാണ് നല്‍കിയത്. നേരത്തെ ആരോഗ്യവകുപ്പില്‍ നിന്ന് നടത്തിയ അഴിമതിക്കേസിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.

റെയ്ഡില്‍ കുടുങ്ങിയെങ്കിയെങ്കിലും

റെയ്ഡില്‍ കുടുങ്ങിയെങ്കിയെങ്കിലും

2008ലും 2010ലുമായി രണ്ട് തവണ ആദായ നികുതി വകുപ്പ് ഉദ്യേഗസ്ഥതര്‍ അഗര്‍വാളിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. കോടിക്കണക്കിന് രൂപയുടെ സമ്പത്തുണ്ടെന്ന വാദത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. തുടര്‍ന്ന് 2010 ഫെബ്രുവരിയില്‍ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും നാല് മാസത്തിന് ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി

കേസ് ഒതുക്കിത്തീര്‍ക്കാന്‍ കൈക്കൂലി

ഉന്നതവിദ്യാഭ്യാസ വകുപ്പില്‍ പ്രിന്‍സിപ്പില്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടെങ്കിലും 2005- 2006 കാലഘട്ടത്തിലെ ആരോഗ്യവകുപ്പിലെ അഴിമതിക്കേസ് അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴി സ്വാധീനം ചെലുത്തി സിബിഐയുടെ പരിഗണനയിലുള്ള കേസ് ഒതുക്കിത്തീര്‍ക്കുന്നതിന് വേണ്ടി കൈക്കൂലി നല്‍കിയത്.

 ക്രിമിനല്‍ ഗൂഡാലോചന

ക്രിമിനല്‍ ഗൂഡാലോചന

നേരത്തെ 2010ലാണ് സിബിഐ അഗര്‍വാളിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഛത്തീസ്ഗഡില്‍ ആരോഗ്യ സെക്രട്ടറിയായിരിക്കെ ക്രിമിനല്‍ ഗൂഡാലോചന നടത്തിയെന്നും അഴിമതി നടത്തിയെന്നുമാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയ കുറ്റം. തുടര്‍ന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 93 കോടി രൂപയുടെ സ്വത്തുക്കള്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഹവാല ഇടപാടുകാരന്‍ വഴി

ഹവാല ഇടപാടുകാരന്‍ വഴി

ഫെബ്രുവരി 12, 14 തിയ്യതികളിലായി അഗര്‍വാള്‍ 70 ലക്ഷം രൂപ മൂന്ന് ഘഡുക്കളായി ഹവാല ഇടപാടുകാരനായ സഞ്ജയ് തപാരിയ വഴി ദില്ലിയിലുള്ള ഭഗവാന്‍ സിംഗ് എന്നയാള്‍ക്ക് എത്തിച്ചു നല്‍കി. സിബിഐ ദില്ലിയിലെ നോയിഡയില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണ്ണവും പണവും കണ്ടെടുത്തു.

ഐഎഎസുകാര്‍ അഴിമതിക്കാരോ

ഐഎഎസുകാര്‍ അഴിമതിക്കാരോ

ഒരാഴ്ചക്കിടെ അഴിമതിക്കേസില്‍ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഓഫീസറാണ് അഗര്‍വാള്‍. ഒഡീഷയില്‍ നിന്നുള്ള മിശ്ര കഴിഞ്ഞ വ്യാഴാഴ്ച വിജിലന്‍സിന്റെ പിടിലിയാരുന്നു. സ്രോതസ്സ് വെളിപ്പെടുത്താന്‍ കഴിയാത്ത രണ്ട് ലക്ഷം രൂപയുമായാണ് ഇയാള്‍ പിടിയിലാവുന്നത്.

English summary
A senior IAS officer from Chhattisgarh, BL Aggarwal, has been arrested for allegedly paying a bribe of Rs. 1.5 crore to fix a case against him. The case - of him allegedly accepting 45 lakhs as bribe - is around 10 years old and is being heard at Chhattisgarh, said officials of the Central Bureau of Investigation or CBI.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X