കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു പെണ്‍കുട്ടിയും ഇന്ത്യയില്‍ ജനിക്കരുത്, ഐഎഎസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

  • By Aiswarya
Google Oneindia Malayalam News

ദില്ലി : ഒരു പെണ്‍കുട്ടിയും ഇന്ത്യയില്‍ ജനിക്കരുത് എന്ന പ്രാര്‍ത്ഥനയുമായി ഐഎഎസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. മധ്യപ്രദേശില്‍ നിന്നുള്ള ഐ.എ.എസ് ഓഫീസര്‍ റിജു ബാഫ്‌നയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്നത്.

നിമിഷ നേരം കൊണ്ട് നൂറില്‍ അധികം പോരാണ് ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തത്. മനുഷ്യാവകാശകമ്മീഷന്‍ അംഗമായ സന്തോഷ് ചാബി എന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഫയല്‍ ചെയ്ത ശേഷമുളള ദുരനുഭവങ്ങളാണ് ബാഫ്‌നയുടെ പോസ്റ്റിനു കാരണം. മൊബൈലിലേക്ക് നിരന്തരം അസ്ലീല മെസേജുകള്‍ അയച്ചതിനെത്തുടര്‍ന്ന് സാന്തോഷ് ചാബിക്കെതിരെ റിജു കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് ചാബിയെ ജോലിയെ പുറത്താക്കുകയും ചെയ്തു.

fb

എന്നാല്‍ കേസില്‍ മൊഴി നല്കാന്‍ കോടതിയില്‍ എത്തിയപ്പോള്‍ ഒരു അഭിഭാഷകന്‍ തന്റെ സമീപം തന്നെ നിന്നു. മറ്റ് ചില അഭിഭാഷകരും തനിക്ക് സമീപമുണ്ടായിരുന്നു. സ്വകാര്യത വേണമെന്നും ഇത്രയും ആളുകളുടെ മുന്നില്‍ തനിക്ക് മൊഴി നല്‍കാന്‍ സാധിക്കില്ലെന്നും റിജു പറഞ്ഞു. എന്നാല്‍ ഉടന്‍ ഒരു അഭിഭാഷകന്‍ തന്നോട് തട്ടിക്കയറി എന്ന് റിജു തന്റെ പോസ്റ്റില്‍ പറയുന്നു. ഓഫീസില്‍ നിങ്ങള്‍ മേലധികാരിയായിരിക്കാം പക്ഷേ അത് കോടതിയിലല്ലെന്നും അയാള്‍ പറഞ്ഞതായി റിജു പറയുന്നു.

ഇത്തരം കേസുകളില്‍ മൊഴി നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വകാര്യത വേണമെന്ന് മജിസ്‌ട്രേറ്റിനോട് പറഞ്ഞപ്പോള്‍ താങ്കള്‍ ചെറുപ്പമാണെന്നും പിന്നെന്തിനാണ് ഇങ്ങനെ ആവശ്യപ്പെടുന്നു എന്നതായിരുന്നു മറുപടി. ഈ രാജ്യത്ത് പെണ്‍കുട്ടിയായി ജനിച്ചാല്‍ എല്ലായിടത്തും പൊരുതാനുളള ധൈര്യം സ്വയമാര്‍ജിക്കണം എന്നു പറഞ്ഞാണ് റിജു ബാഫ്‌ന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

English summary
I can only pray that no woman is born in this country," IAS officer Riju Bafna said on Facebook, on a post shared on 1 August.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X