യാദവ് മദ്യപാനി, കോര്‍ട്ട് മാര്‍ഷല്‍ നേരിട്ടയാള്‍! വെളിപ്പെടുത്തലില്‍ കുടുങ്ങി ബിഎസ്എഫ്

കടുത്ത അച്ചടക്ക നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥനെ നിയന്ത്രണ രേഖ പോലെ വളരെ തന്ത്രപ്രധാനമായ മേഖലയില്‍ ജോലിക്കിട്ടത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ബിഎസ്എഫിനെ വലച്ചിരിക്കുന്നത്.

  • Published:
Subscribe to Oneindia Malayalam

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ സൈനികര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവിന്റെ വെളിപ്പെടുത്തലിനു പിന്നാലെ ബിഎസ്എഫ് കൂടുതല്‍ പ്രതിരോധത്തിലാകുന്നു. യാദവിനെ കുറിച്ച് ബിഎസ്എഫ് നടത്തിയ വെളിപ്പെടുത്തലാണ് ബിഎസ്എഫിനു തന്നെ തലവേദനയായിരിക്കുന്നത്.

പല തവണ അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് യാദവെന്ന ബിഎസ്എറഫിന്റെ വെളിപ്പെടുത്തലാണ് ബിഎസ്എഫിനു തന്നെ തലവേദനയാകുന്നത്. കടുത്ത അച്ചടക്ക നടപടികള്‍ നേരിട്ട ഉദ്യോഗസ്ഥനെ നിയന്ത്രണ രേഖ പോലെ വളരെ തന്ത്രപ്രധാനമായ മേഖലയില്‍ ജോലിക്കിട്ടത് എന്തിനാണെന്ന ചോദ്യമാണ് ഇപ്പോള്‍ ബിഎസ്എഫിനെ വലച്ചിരിക്കുന്നത്. യാദവിനെ അതിര്‍ത്തിയില്‍ ജോലിക്കിട്ടതിനെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയിരിക്കുകയാണ്.

യാദവിന് ജോലി ഇന്ത്യ- പാക് അതിര്‍ത്തിയില്‍

യാദവ് പുറത്തുവിട്ട വീഡിയോ വ്യക്തമാക്കുന്നത് ഇയാള്‍ ജോലി ചെയ്യുന്നത് ഇന്ത്യ- പാക് അതിര്‍ത്തിയിലാണെന്നാണ്. എന്നാല്‍ നിരവധി അച്ചടക്ക നടപടികള്‍ നേരിട്ട ഒരാളെ എന്തിന് ഇന്ത്യ- പാക് അതിര്‍ത്തിയില്‍ ജോലിക്കിട്ടു എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. യാദവിന്റെ വീഡിയോ പുറത്തു വന്നതുമായി ബന്ധപ്പെട്ട് ഉത്തരവിട്ട അന്വേഷണത്തില്‍ യാദവിന്റെ വെളിപ്പെടുത്തല്‍ സത്യമാണോ എന്ന് മാത്രമല്ല, എന്തിന് ഇയാളെ അതിര്‍ത്തിയില്‍ ജോലിക്കിട്ടു എന്ന ചോദ്യത്തിനും ഉത്തരം ലഭിക്കണം.

2010ല്‍ കോര്‍ട്ട് മാര്‍ഷല്‍

സീനിയര്‍ ഉദ്യോഗസ്ഥന്റെ തലയ്ക്കു നേരെ തോക്കു ചൂണ്ടിയതിന്റെ പേരില്‍ 2010ല്‍ കോര്‍ട്ട് മാര്‍ഷല്‍ നേരിട്ട ഉദ്യോഗസ്ഥനാണ് യാദവെന്നാണ് ബിഎസ്എഫ് പറയുന്നത്. കൂടാതെ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ബിഎസ്എഫ്. എന്നിട്ടും ഇയാളെ കൗണ്‍സിലിങിന് വിധേയനാക്കുകയോ, സേനയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യാതെ ഇന്ത്യ- പാക് അതിര്‍ത്തിയില്‍ തന്നെ ജോലിക്കിട്ടതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്. ബിഎസ്എഫിന്‍റെ ഉത്തരവാദിത്വമില്ലായ്മയാണിതെന്നാണ് ആരോപണം.

കുടുംബത്തെ ഓര്‍ത്ത്

അതേസമയം യാദവിന്റെ കുടുംബത്തെയോര്‍ത്താണ് അദ്ദേഹത്തെ സേനയില്‍ നിന്ന് പുറത്താക്കാത്തതെന്നാണ് ബിഎസ്എഫ് പറയുന്നത്. ഇയാളുടെ സ്വഭാവ ദൂഷ്യത്തിന് 89 ദിവസം ജയില്‍ ശിക്ഷ നല്‍കിയിരുന്നുവെന്നും ബിഎസ്എഫ്.

മറ്റാര്‍ക്കും പരാതിയില്ല

യാദവിന്റെ വീഡിയോയില്‍ പറയുന്ന പരാതികള്‍ ഈ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ഇല്ലെന്നും ബിഎസ്എഫ് ഐജി ഡികെ ഉപാധ്യായ പറയുന്നു. ഡിഐജി പോസ്റ്റില്‍ പരിശോധന നടത്താറുള്ള സമയത്ത് ഒരിക്കല്‍ പോലും യാദവ് ഇങ്ങനെയൊരു പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

വിവാദമായി വീഡിയോ

ഞായറാഴ്ചയാണ് അതിര്‍ത്തിയില്‍ കാവല്‍ നില്‍കക്കുന്ന പട്ടാളക്കാര്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ടത്. പലപ്പോഴും രാത്രികളില്‍ പട്ടിണികിടക്കേണ്ടി വരുന്നതായും യാദവ് വീഡയോയില്‍ ആരോപിക്കുന്നു. പട്ടാളക്കാര്‍ക്ക് അനുവദിച്ചിട്ടുളള റേഷന്‍ ഉന്നതര്‍ മറിച്ചു വില്‍ക്കുന്നുവെന്നാണ് യാദവിന്റെ പ്രധാന ആരോപണം.

റിപ്പോര്‍ട്ട് തേടി ആഭ്യന്ത്രമന്ത്രി

യാദവിന്റെ വീഡിയോ വിവാദമായതിനു പിന്നാലെ ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജവാന്റെ പരാതി ഗുരുതരമാണെന്ന് കേന്ദ്ര സഹമന്ത്രിയും മുന്‍ സൈനിക മേധാവിയുമായ വികെ സിങ് പറഞ്ഞു. ജവാന്‍മാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നു സിങ്.

English summary
A habitual offender and chronic alcoholic is what the note from the BSF read. Now, what is ironic is that despite such serious charges being levelled against Yadav, the BSF still gave him a sensitive posting.
Please Wait while comments are loading...