കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക തകര്‍ത്താലും ഇന്ത്യ തകരില്ല,ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് മെക്‌സിക്കോ

അമേരിക്കയിലുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണുകളെയും സാങ്കേതിക വിദഗ്ദരെയും മാറ്റിപ്പാര്‍പ്പിയ്ക്കാമെന്ന് വാഗ്ദാനം

Google Oneindia Malayalam News

മെക്‌സിക്കോ സിറ്റി: ഇന്ത്യക്കാര്‍ക്ക് ഭീഷണിയാവുന്ന അമേരിക്കയുടെ എച്ച് 1ബി വിസാ വിഷയത്തില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി മെക്‌സിക്കോ. അമേരിക്കയിലേയ്ക്കുള്ള വിദേശികളുടെ കുടിയേറ്റത്തിന് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പിന്നാലെയാണ് ഇന്ത്യക്കാരെ മാറ്റിപ്പാര്‍പ്പിയ്ക്കാന്‍ തയ്യാറാണെന്ന് കാണിച്ച് മെക്‌സികോ അംബാസഡര്‍ രംഗത്തെത്തിയിട്ടുള്ളത്.

എച്ച് 1ബി വിസാവിഷയത്തില്‍ അമേരിക്ക നിലപാട് കടുപ്പിച്ചാലും ഭയപ്പെടേണ്ടെന്നും ഇന്ത്യക്കാരെ സ്വീകരിക്കുമെന്നും മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് മെക്‌സിക്കോ അംബാഡസര്‍ മെല്‍ബ പ്രിയഇന്ത്യയ്ക്ക് മുമ്പില്‍ വച്ച വാഗ്ദാനം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് മെക്‌സ്‌കോ അംബാസഡര്‍ മെല്‍ബ പ്രിയ ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയ്ക്ക് എതിരെ മെക്‌സികോ

അമേരിക്കയ്ക്ക് എതിരെ മെക്‌സികോ

ഇന്ത്യയും മെക്‌സിക്കോയും തമ്മിലുള്ള വ്യാപാര ബന്ധങ്ങളില്‍ അത് നിര്‍ണ്ണായക മാറ്റമായിരിക്കുമെന്നും അമേരിക്ക കയ്യൊഴിയുന്നതോടെ മെക്‌സിക്കന്‍ കമ്പനികള്‍ ഇന്ത്യയില്‍ ശ്രദ്ധയൂന്നുമെന്നും മെക്‌സിക്കന്‍ അംബാസഡര്‍ വ്യക്തമാക്കി.

 മതിലിന് പിന്നിലെ യുക്തി

മതിലിന് പിന്നിലെ യുക്തി

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം അമേരിക്ക ഉന്നയിക്കുന്ന കുടിയേറ്റ പ്രശ്‌നം കൃത്രിമമായി പരിഹരിക്കാനാവില്ലെന്നും മെല്‍ബ ചൂണ്ടിക്കാണിക്കുന്നു. കുടിയേറ്റം തടയുന്നതിനായി അമേരിക്കന്‍- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തേയും മെല്‍ബ നിശിതമായി വിമര്‍ശിയ്ക്കുന്നു.

അമേരിക്കന്‍ വികസനത്തില്‍

അമേരിക്കന്‍ വികസനത്തില്‍

കുടിയേറ്റക്കാര്‍ വിവിധ രീതിയിലാണ് അമേരിക്കയിലേക്ക് പോകുന്നതെന്നും അമേരിക്കയുടെ അഭിവൃദ്ധിയില്‍ കുടിയേറ്റക്കാരുടെ സമ്പാവനകളുണ്ടെന്നും അമേരിക്കന്‍ ആഭ്യന്തര ഉള്‍പ്പാദനത്തില്‍ 8 ശതമാനം പ്രതിനിധീകരിക്കുന്നത് മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരാണെന്നും മെല്‍ബ ചൂണ്ടിക്കാണിക്കുന്നു.

 ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ കൂടുതലായി ആശ്രയിക്കുന്ന എച്ച്1ബി വര്‍ക്ക് വിസയ്ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റം പരിമിതിപ്പെടുത്താനുള്ള നീക്കമാണ് ട്രംപ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവിലും ട്രംപ് ഉടന്‍ ഒപ്പുവയ്ക്കും.

 കമ്പനികള്‍ ഇന്ത്യയിലേയ്ക്ക്

കമ്പനികള്‍ ഇന്ത്യയിലേയ്ക്ക്

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് മെക്‌സിക്കോയിലേയ്ക്ക് കുടിയേറാന്‍ അവസരമൊരുക്കുന്നതിനൊപ്പം കൂടുതല്‍ മെക്‌സിക്കന്‍ കമ്പനികള്‍ വളര്‍ച്ച പ്രാപിയ്ക്കുന്ന ഇന്ത്യന്‍ വിപണിയില്‍ ശ്രദ്ധയൂന്നുമെന്നും മെല്‍ബ ചൂണ്ടിക്കാണിക്കുന്നു. ടിസിഎസ്, ഇന്‍ഫോസിസ് ഉള്‍പ്പെടെ 10 സുപ്രധാന കമ്പനികളുടെ സാന്നിധ്യമുള്ള ഗ്വാഡലജാര ഉടന്‍ തന്നെ ടെക്‌നോളജി ഹബ്ബായി മാറുമെന്നും ഇന്ത്യക്കാര്‍ക്ക് ജോലി നല്‍കാന്‍ സഹായിക്കുമെന്നും മെല്‍ബ പറയുന്നു.

 എച്ച്1ബിയില്‍ ട്രംപ് ട്രാപ്പിലാക്കും

എച്ച്1ബിയില്‍ ട്രംപ് ട്രാപ്പിലാക്കും

അമേരിക്കയിലെ തൊഴില്‍ ദാതാക്കള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഉയര്‍ന്ന യോഗ്യതയുള്ള ജീവനക്കാരെ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് എച്ച്1ബി വിസ പദ്ധതി. എന്നാല്‍ അമേരിക്കക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എച്ച്1ബി വിസാ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് ട്രംപ് മുന്നോട്ടുവയ്ക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ട്രംപ് ഉടന്‍ ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്.

English summary
Even though India is in talks with the Donald Trump administration on concerns regarding the H1B visa, Mexico’s Ambassador to India Melba Pria said that re country will be more than happy to have Indians relocate to their country if US cracks down on H1B visas.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X