കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താന്‍ ഐസിസ് പോരാളിയാണെന്ന് മെഹ്ദിയുടെ പ്രതികരണം

  • By Meera Balan
Google Oneindia Malayalam News

ബെംഗളൂരു: താന്‍ ഐസിസിന്റെ പോരാളിയും സന്ദേശ വാഹകനുമാണെന്ന് അറസ്റ്റിലായ ഐസിസ് അനുഭാവി മെഹ്ദി മസ്രൂര്‍ ബിശ്വസിന്റെ പ്രതികരണം. തന്റെ അഭിഭാഷകനോടാണ് മെഹ്ദി ഇക്കാര്യം പറയുന്നത്. താന്‍ ചെയ്തതൊന്നും തെറ്റായ കാര്യങ്ങളല്ല അതില്‍ തനിയ്ക്ക് പശ്ചാത്താപവും ഇല്ലെന്നും മെഹ്ദി പറയുന്നു.

കോടതിയില്‍ ഹാജരാക്കിയ ശേഷം പുറത്തേയ്ക്ക് വരുമ്പോഴാണ് തന്റെ അഭിഭാഷകനോട് മെഹ്ദി ഇക്കാര്യം പറഞ്ഞത്. ഐസിസിന്റെ ആശയങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിച്ചതിനാണ് മെഹ്ദി അറസ്റ്റിലായത്. ബെംഗളൂരു കോടതിയില്‍ ഹാജരാക്കിയ മെഹ്ദിയുടെ കസ്റ്റഡി നീട്ടി. 15 ദിവസത്തേയ്ക്ക് കൂടിയാണ് മെഹ്ദിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

Mehdi

എന്തിനാണ് താങ്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന അഭിഭാഷകന്റെ ചോദ്യത്തിനാണ് ചെയ്തതിലൊന്നും തനിയ്ക്ക് യാതൊരു പശ്ചാത്താപവും ഇല്ലെന്നാണ് മെഹ്ദി മറുപടി നല്‍കിയത്. മെഹ്ദിയുടെ മാതാപിതാക്കളും കോടതിയില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ചയാണ് മെഹ്ദിയെ കോടതിയില്‍ ഹാജരാക്കിയത് .

അഞ്ച് ദിവസത്തെ കസ്റ്റഡി അവസാനിച്ച സാഹചര്യത്തിലാണ് മെഹ്ദിയെ കോടതിയില്‍ ഹാജരാക്കിയത്. ബാംഗളൂരിലെ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ മാനേജ്‌മെന്റ് എകസിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു മെഹ്ദി. ബംഗാള്‍ സ്വദേശിയാണ് ഇയാള്‍ .

English summary
I'm a soldier and messenger. I don't regret what I've done," Mehdi Masroor Biswas, 24, told an advocate as a posse of policemen escorted him out of court hall 49, Civil Court Complex, Bengaluru, on Thursday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X