കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ചരിത്ര വിജയം നേടിയോ !!തോറ്റെങ്കിലും മീരാകുമാർ മറികടന്നത് അമ്പത് വർഷത്തെ ചരിത്രം!!!

ഇതുവരെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പകുതിയിലേറെ രാഷ്ട്രപതിമാര്‍ക്കും ലഭിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടുവിഹിതമാണിത് ഇത്തവണ ബിജെപിക്ക് ലഭിച്ചത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ രണ്ടാമത്തെ രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ് കേവിന്ദിന് രാഷ്ട്രപതി ഭവനിലെത്തുമ്പോൾ പരാജയത്തിലൂടെ ചരിത്രത്തിൽ ഇടം നേടിയത് പ്രതിപക്ഷ സ്ഥാനാർഥിയായ മീരാകുമാറാണ്. രാംനാഥ് കേവിന്ദിനെപ്പോലെ ചരിത്രത്തിൽ ഇടംനേടാൻ മുൻസ്പീക്കറിനു കഴിഞ്ഞു.

meera kumar

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന ഏറ്റവും കൂടുതൽ വേട്ട് നേടിയെന്ന റെക്കോർഡും മീരാകുമാർ നേടിയെടുത്തു. 3.67 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് മീരാകുമാര്‍ നേടിയത്.

അമ്പത് വർഷത്തെ റെക്കോർഡ് മറികടന്നു

അമ്പത് വർഷത്തെ റെക്കോർഡ് മറികടന്നു

1967 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സാക്കിര്‍ ഹൂസൈനെതിരെ മത്സരിച്ച മുന്‍ സുപ്രീം കോടതിചീഫ് ജസ്റ്റിസ് സുബ്ബറാവുവിനായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിരുന്നത്. 3.63 ലക്ഷം മൂല്യമുളള ഇലക്ട്രറല്‍ വോട്ടുകളാണ് അദ്ദേഹം നേടിയത്. അമ്പത് വര്‍ഷമായി തകര്‍ക്കാനാകാത്ത ഈ റെക്കോര്‍ടാണ് മീരാ കുമാര്‍ തകര്‍ത്തത്.

വിജയത്തിലു ബിജെപിക്ക് തിരിച്ചടി

വിജയത്തിലു ബിജെപിക്ക് തിരിച്ചടി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം നേടാൻ കഴിഞ്ഞില്ല. ഇതുവരെ നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പകുതിയിലേറെ രാഷ്ട്രപതിമാര്‍ക്കും ലഭിച്ചതിനെക്കാള്‍ കുറഞ്ഞ വോട്ടുവിഹിതമാണിത് ഇത്തവണ രാംനാഥ് കേവിന്ദിന് ലഭിച്ചത്. ചരിത്രവിജയം എന്ന ബിജെപിയുടെ അവകാശത്തിനേറ്റ തിരിച്ചടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം.70 ശതമാനത്തിലേറെ വോട്ടുകള്‍ നേടി കോവിന്ദ് വിജയിക്കുമെന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും കണക്കുകൂട്ടലുകള്‍ക്ക് കനത്ത തിരിച്ചടികൂടിയായി മീരാകുമാറിന്റെ വോട്ടു വിഹിതം. പരാജയത്തിലും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആശ്വാസം നല്‍കുന്നതാണിതെന്നുറപ്പ്.

ജസ്റ്റിസ് റാവുന്റെ റെക്കോഡ് മറികടക്കാനായില്ല

ജസ്റ്റിസ് റാവുന്റെ റെക്കോഡ് മറികടക്കാനായില്ല

1967 ൽ ജസ്റ്റിസ് സുബ്ബറാവു നേടിയ 43 ശതമാനം വോട്ടു വിഹിതമാണ്. എന്നാൽ അത് ഖണ്ഡിക്കാൻ മീരാകുമാറിനായിട്ടില്ല. മൊത്തം വോട്ടുകളില്‍ 34 ശതമാനം വോട്ടുകൾ മാത്രമേ ഇവർക്ക് നേടാൻ സാധിച്ചിട്ടുള്ളൂ.

തോൽവി പ്രതീക്ഷിച്ചിരുന്നു

തോൽവി പ്രതീക്ഷിച്ചിരുന്നു

വിജയിക്കില്ലെന്നു പൂർണ വിശ്വാസത്തോടെയാണ് മീര കുമാറിനെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർതിയായി മത്സരിപ്പിച്ചത്. എന്നാൽ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെയും ആര്‍എസ്എസിന്റെയും നയങ്ങളോടുളള എതിര്‍പ്പാണ് പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിപ്പിച്ചതും മീരാകുമാറിന്റെ സ്ഥാനാര്‍ത്ഥിത്തത്തിലേക്ക് നയിച്ചതും.

മീരാകുമാറിന്റെ പരാജയത്തിനു പിന്നിൽ

മീരാകുമാറിന്റെ പരാജയത്തിനു പിന്നിൽ

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യം രൂപപ്പെടുത്തിയെടുത്തുവെങ്കിലും സ്വന്തം വോട്ടുകള്‍ പോലും കോണ്‍ഗ്രസിന് ഉറപ്പിക്കാനായില്ല. ഒമ്പത് സംസ്ഥാനങ്ങളില്‍ മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി.

ബിജെപിയിൽ നിന്നു വോട്ട് ലഭിച്ചു

ബിജെപിയിൽ നിന്നു വോട്ട് ലഭിച്ചു

കോൺഗ്രസ് പ്രവർത്തകർ കൂറുമാറിയെങ്കിലും രാജസ്ഥാനിൽ പ്രതിപക്ഷത്തിന് അധികം വേട്ട് ലഭിച്ചതാണ് മറ്റെരു അത്ഭുതപ്പെടുന്ന ഘടകം. 24 വോട്ടുകള്‍ പ്രതീക്ഷിച്ച രാജസ്ഥാനില്‍ നിന്ന് മീരാകുമാറിന് 34 വോട്ടുകള്‍ ലഭിച്ചു. 6 ബിജെപി എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു.

English summary
The BJP has called the NDA's candidate Ram Nath Kovind's win in the presidential election a truly historic win. But the former governor who will become the country's second Dalit President may not be the only one setting records. Meira Kumar, the joint opposition's candidate, too has created one; she polled the highest votes by a losing candidate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X