ഗാന്ധിജിയെക്കാൾ പരിഗണന വീർ സവർക്കറിന്!! വിവാദമായി രാജസ്ഥാൻ പാഠപുസ്തകങ്ങൾ!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: രാജസ്ഥാന്‍ സ്‌കൂള്‍ ബോര്‍ഡിന്റെ പാഠപുസ്തകങ്ങള്‍ വിവാദമാകുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോയും ജവഹര്‍ലാല്‍ നെഹ്‌റുവിനും പ്രധാന്യം കുറച്ചു കൊണ്ടാണ് പുസ്തകങ്ങൽ തയ്യറാക്കിയിരിക്കുന്നത്.ഹിന്ദുത്വ ദേശീയവാദിയായ വിനായ്ക് ദാമോദർ സവര്‍ക്കരറിന് അമിത പ്രാധാന്യമാണ് പുസ്തകത്തിൽ നൽകിയിരിക്കുന്നത്.

 10,11,12 ക്ലാസുകളിലെ പാഠപുസ്തകങ്ങളില്‍ ഏകീകൃത സിവിൽ കോഡ്, ഹിന്ദി നമ്മുടെ രാഷ്ട്രഭാഷ, പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നയങ്ങൾ, എന്നീ വിഷയങ്ങളാണ് പുസ്തകത്തിൽ പ്രതിബാധിച്ചിരിക്കുന്നത്.കൂടാതെ കോൺഗ്രസ് നേതക്കാളെ രൂഷമായി വിമർശിക്കാനും മറന്നിട്ടില്ല. മധ്യ വർഗത്തിന്റെ പ്രതിനിധികളാണ് കോൺഗ്രസ്കാരെന്നും ബിജെപി പുസ്തകത്തിൽ പറയുന്നുണ്ട്.പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കുകയും ഗാന്ധിജിയെ കുറിച്ചുള്ള ഭാഗം വളരെ കുറച്ച് മാത്രമാക്കുകയുംചെയ്തിട്ടുണ്ട്. അതേ സമയം പുസ്തകത്തില്‍ സവര്‍ക്കറെ കുറിച്ച ധാരാളം പരാമര്‍ശങ്ങളുണ്ട്. വീര്‍ സവര്‍ക്കര്‍ വലിയ വിപ്ലവകാരിയായിരുന്നുവെന്നും മഹാനായ ദേശസ്‌നേഹിയിയാണെന്നും മികച്ച സംഘാടകനായിരുന്നുവെന്നുമാണ് പത്താം ക്ലാസിലെ പാഠപുസ്തകം വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്രത്തിനായി സവര്‍ക്കര്‍സഹിച്ച ത്യാഗം വാക്കുകള്‍ക്കപ്പുറമാണെന്നും പുസ്തകം പറയുന്നു.

book

10ാം ക്ലാസിലെ പുസ്തകങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണംഅവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടതായി പരാമര്‍ശങ്ങളുണ്ട്. പതിനൊന്നാം ക്ലാസിലെ പുസ്തകത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബ്രിട്ടീഷുകാരുടെ വളര്‍ത്തു കുഞ്ഞായിരുന്നുവെന്നാണ് പറയുന്നത്.പുസ്തകത്തിന്റെ ഒരു പാഠ ഭാഗത്തില്‍ ഇന്ത്യന്‍ സ്വതന്ത്ര്യ സമരനേതാക്കളുടെ പട്ടിക ഇപ്രകാരമാണ് ക്രമപ്പെടുത്തിയിട്ടുള്ളത്. സ്വാമി ദയാനന്ദ സരസ്വതിയാണ് ഏറ്റവുംമുകളില്‍. സ്വാമി വിവേകാനന്ദന്‍, മഹര്‍ഷി അരവിന്ദ് ഘോഷ്, മഹാത്മാഗാന്ധി, വീര്‍ സവര്‍ക്കര്‍, സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍, ബി.ആര്‍.അംബേദ്ക്കര്‍, ജവഹര്‍ലാല്‍ നെഹ്‌റു, ദീന്‍ ദയാല്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ടാം ക്ലാസിലെ പുസ്തകത്തില്‍ നിന്നും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനെ തഴഞ്ഞിരുന്നു.

English summary
New textbooks for Rajasthan state board schools being taught from this year have an extra dose of nationalism, with Hindutva ideologue Veer Savarkar pushing to the margins the role of Father of the Nation Mahatma Gandhi.
Please Wait while comments are loading...