കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷിനെ ചൊടിപ്പിച്ച് ശരത് യാദവ് !!! ലാലുവിന്റെ മഹാറാലിയിൽ പങ്കെടുക്കും!!! ലക്ഷ്യം.......!!!

ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലിയിൽ പങ്കെടുക്കും

  • By Ankitha
Google Oneindia Malayalam News

പാട്ന: ബീഹാറിൽ പുതിയ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നു.ജെഡിയുവിൽ പ്രതിസന്ധി സൃഷ്ടിക്കാനായി ശരത് യാദവ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.തന്നെ പാർട്ടിയിൽ നിന്ന് പുറാത്താക്കാനുള്ള പുതു തന്ത്രം പയറ്റുകയാണ് നേതാവ്. നതീഷ് കുമാറിന്റെ സഖ്യമാറ്റത്തിതിനെതിരെ രൂക്ഷ വിമർശനം യാദവ് ഉന്നയിച്ചിരുന്നു. താൻ ഇപ്പോഴും പ്രതിപക്ഷത്തോടൊപ്പമാണെന്നും ശരത് യാദവ് വ്യക്തമാക്കിയിരുന്നു. ഇത് നിതീഷ് കുമാറിനെതിരെ യാദവ് തൊടുത്ത ആയുധം തന്നെയാണ്.

sharad yadav

സോണിയയെ പൊളിച്ചടുക്കി സ്മൃതി!! മോദി സംസാരിച്ചത് ജനങ്ങളോട്!! സോണിയ സംസാരിച്ചത്....!!!സോണിയയെ പൊളിച്ചടുക്കി സ്മൃതി!! മോദി സംസാരിച്ചത് ജനങ്ങളോട്!! സോണിയ സംസാരിച്ചത്....!!!

പാര്‍ട്ടിയില്‍ നിന്ന് നിതീഷ് കുമാര്‍ പുറത്താക്കുകയാണെങ്കില്‍ ശരത് യാദവിന്റെ രാജ്യസഭാ സീറ്റിന് ഇളക്കം തട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയാണെങ്കില്‍ എംപി സ്ഥാനം രാജിവെയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിനൊപ്പം നിന്ന് നിതീഷ് കുമാറിനെ പരമാവധി പ്രകോപിപ്പിക്കുകയാണ് ശരത് യാദവ് തിരുമാനിച്ചിരിക്കുന്നത്. ഇതിനായി ലാലു പ്രസാദ് യാദവിന്റെ ബിജെപിക്ക് എതിരായ മഹാറാലി ഉപയോഗിക്കാനാണ് യാദവിന്റെ നീക്കം.

നിതീഷ് കുമാറിനെ ചൊടിപ്പ് ശരത് യാദവ്

നിതീഷ് കുമാറിനെ ചൊടിപ്പ് ശരത് യാദവ്

ഗുജറാത്ത് രാജ്യസഭ തിരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിന് അഭിനന്ദനമറിയിച്ച് യാദവ് രംഗത്തെത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യസഭയിൽ പ്രതിപക്ഷനിരയോടൊപ്പമാണ് യാദവ് ഇരുപ്പുറപ്പിച്ചത്. ഇതെല്ലാം നിതീഷ് കുമാറിനെ ചൊടിപ്പിച്ചിരുന്നു

അരുണ്‍ ശ്രീവാസ്തവക്കെതിരെയുള്ള നടപടി

അരുണ്‍ ശ്രീവാസ്തവക്കെതിരെയുള്ള നടപടി

രാജ്യസഭ തിരഞ്ഞെടുപ്പിൽ പട്ടേലിനെ പിന്തുണച്ചതിന് ഗുജറാത്തിലെ ജെഡിയു സംസ്ഥാന അധ്യക്ഷന്‍ അരുണ്‍ ശ്രീവാസ്തവയെ തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു.ശരത് യാദവിനെതിരെയുള്ള താക്കീതായാണ് അദ്ദേഹത്തിന്റെ അടുത്ത അനുയായി ആയിട്ടുള്ള ശ്രീവാസ്തവയെ നിതീഷ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

ലാലുവിനോടൊപ്പം

ലാലുവിനോടൊപ്പം

ആർജെഡി-ജെഡിയും സഖ്യം പിരിഞ്ഞപ്പോഴും ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനോടൊപ്പമായിരുന്നു ശരത് യാദവ്. സഖ്യം പിരിഞ്ഞതിനു ശേഷവും യാദവ് ലാലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

മഹാറാലിയിൽ ശരത് യാദവും

മഹാറാലിയിൽ ശരത് യാദവും

ലാലുവിന്റെ ബിജെപിക്കെതിരായ റാലിയില്‍ പ്രതിപക്ഷത്തിനൊപ്പം നില്‍ക്കാനാണ് യാദവിന്റെ തീരുമാനം. യാദവിനോടൊപ്പം ജെഡിയുവിലെ നല്ലൊരു ശതമാനം പ്രവര്‍ത്തകരും റാലിയിൽ പങ്കെടുക്കും .

കേന്ദ്രമന്ത്രി സ്ഥാനം

കേന്ദ്രമന്ത്രി സ്ഥാനം

എൻഡിഎ മന്ത്രിസഭയില്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു കൊണ്ട് അരുണ്‍ ജയ്റ്റ്‌ലിയാണ് ശരത് യാദവിനെ സമീപിച്ചിരുന്നു. എന്നാല്‍ മോദി മന്ത്രിസഭയിലേക്ക് താനില്ലെന്ന് യദവ് ജെയ്റ്റ്ലിയെ അറിയിച്ചു. എന്നാൽ മന്ത്രിസ്ഥാനത്തിനു പുറമേ പ്രത്യേക ക്യാബിനറ്റ് പദവി വാഗ്ദാനം ചെയ്‌തെങ്കിലും ആ ശ്രമവും വിജയിച്ചില്ല.

മോദിയുടെ കടുത്ത വിമര്‍ശകന്‍

മോദിയുടെ കടുത്ത വിമര്‍ശകന്‍

മോദിയുടെ കടുത്ത വിമര്‍ശകരില്‍ ഒരാളാണ് ശരത് യാദവ്. പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുമെന്ന് ശരത് യാദവ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മൃദു സമീപനമാണ് നിതീഷ് കുമാര്‍ ആദ്യം മുതലെ പുലര്‍ത്തിയിരുന്നത്.

English summary
With their relations now beyond repair, Bihar Chief Minister Nitish Kumar is matching wits with his senior party colleague Sharad Yadav, who is trying his utmost to provoke the Janata Dal (United) to eject him
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X