കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക് ല പ്രശ്നം: ചര്‍ച്ചയ്ക്ക് വേണ്ടി ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്ന് സുഷമാ സ്വരാജ്

അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് മുമ്പായി ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ആവശ്യം

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന ഡോക് ലയില്‍ നിന്ന് ഇരു രാജ്യങ്ങളും സൈന്യത്തെ പിന്‍വലിക്കണമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് . ഒരു മാസം പിന്നിട്ട ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തിനിടെ ആദ്യമായാണ് ഇന്ത്യ ഇത്തരത്തില്‍ ഒരു ആവശ്യം മുന്നോട്ടുവയ്ക്കുന്നത്. അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കുന്നതിന് മുമ്പായി ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് ചൈന നിരന്തരം ഉന്നയിക്കുന്നത്.

ജൂലൈ 27, 28 തിയ്യതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയ്ക്കിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന സൂചനകള്‍ക്കിടെയാണ് പാര്‍ലമെന്‍റില്‍ സുഷമാ സ്വരാജിന്‍റെ പ്രതികരണം. എന്നാല്‍ ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടക്കുമെന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. മൂന്ന് രാജ്യങ്ങളും ട്രൈ ജംങ്ഷനായി അംഗീകരിച്ചിട്ടുള്ള പ്രദേശം സ്വന്തമാക്കി ട്രൈ ജംങ്ഷന്‍ പദവി ഇല്ലാതാക്കുകയാണ് ചൈനീസ് തന്ത്രമെന്ന് കഴിഞ്ഞ ദിവസം സുഷമാ സ്വരാജ് പാര്‍ലമെന്‍റില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

സൈന്യത്തെ പിന്‍വലിക്കണം

സൈന്യത്തെ പിന്‍വലിക്കണം

ഇന്ത്യ- ഭൂട്ടാന്‍- ചൈന തുടങ്ങി മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ട്രൈ ജംങ്ഷനില്‍ നിന്ന് ചര്‍ച്ചയ്ക്ക് മുമ്പായി സൈന്യത്തെ പിന്‍വലിക്കണമെന്ന ആവശ്യമാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഉന്നയിക്കുന്നത്. ട്രൈ ജംങ്ഷന്‍ സംബന്ധിച്ച് ചൈനയുടെ നിലപാട് മാറ്റം ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ട് പോകണമെന്നാണ് ചൈനയുടെ ആവശ്യമെങ്കില്‍ ചൈനയും സൈന്യത്തെ പിന്‍വലിക്കണമെന്നാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്ന ആവശ്യം. അല്ലാതെ ഇന്ത്യയുടെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകള്‍ പ്രതീക്ഷേണ്ടതില്ലെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

പ്രശ്നപരിഹാരത്തിന്

പ്രശ്നപരിഹാരത്തിന്

ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ല പ്രദേശത്തെ ചൊല്ലി നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ ഇതുവരെയും സുനിശ്ചിതമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ചര്‍ച്ചയിലൂടെ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാനുള്ള സാധ്യതകള്‍ മുന്നോട്ടുവച്ചുവെന്നും ജൂണ്‍ 30 ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ട്രൈ ജംങ്ഷന്‍ പോയിന്‍റിലെ അതിര്‍ത്തി സംബന്ധിച്ച് 2012ല്‍ ഇന്ത്യ-ചൈന- ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുമായി കരാര്‍ ഒപ്പുവച്ചിരുന്നുവെന്നും സുഷമാ സ്വരാജ് നേരത്തെ രാജ്യസഭാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

അതിര്‍ത്തി നിര്‍ണയത്തില്‍ പാളി!!

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി അന്തിമമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെന്നും, ഇതുപോലെ തന്നെയാണ് ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തിയെന്നും ചൂണ്ടിക്കാണിക്കുന്ന സുഷമാ സ്വരാജ് ഉഭയകക്ഷി ചര്‍ച്ചകള്‍ വഴിയാണ് അതിര്‍ത്തികള്‍ തീരുമാനിച്ചിട്ടുള്ളതെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കുന്നു. എന്നാല്‍ ചൈനയാണ് ബുള്‍ഡോസറുകളുമായി മണ്ണുമാന്ത്രി യന്ത്രങ്ങളുമായി റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതെന്നും അതിന് ശേഷം മാത്രമാണ് ഇന്ത്യയും ഭൂട്ടാനും ചൈനീസ് റോഡ് നിര്‍മാണത്തിനെതിരെ എതിര്‍പ്പുമായി രംഗത്തെത്തുന്നതെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

 ചൈനയുടെ ലക്ഷ്യം വ്യക്തം

ചൈനയുടെ ലക്ഷ്യം വ്യക്തം

മൂന്ന് രാജ്യങ്ങളും ട്രൈ ജംങ്ഷനായി അംഗീകരിച്ചിട്ടുള്ള പ്രദേശം സ്വന്തമാക്കി ട്രൈ ജംങ്ഷന്‍ പദവി ഇല്ലാതാക്കുകയാണ് ചൈനീസ് തന്ത്രമെന്നും സുഷമാ സ്വരാജ് പറയുന്നു. ഈ നീക്കത്തിന് ശേഷം മാത്രമാണ് ഇന്ത്യ ചിത്രത്തിലേയ്ക്ക് വരുന്നതെന്നും ലോകരാഷ്ട്രങ്ങള്‍ അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയ്ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നു.

 പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല

ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധം അവസാനിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്ലെ ചൂണ്ടിക്കാണിച്ചിരുന്നു. ജൂലൈ 27, 28 തിയ്യതികളില്‍ ചൈനയില്‍ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ വച്ച് ഇന്ത്യ- ചൈന ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് സാധ്യതകളുണ്ട് എന്ന സൂചനയാണ് ബാഗ്ലെയുടെ വെളിപ്പെടുത്തല്‍ നല്‍കുന്നത്.

ബ്രിക്സ് ഉച്ചകോടി

ബ്രിക്സ് ഉച്ചകോടി

ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം ഉച്ഛസ്ഥായിയിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടുത്തയാഴ്ച ചൈനയിലേക്ക് തിരിക്കുമെന്ന വാര്‍ത്ത ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമാണ്. എന്നാല്‍ ചൈനയില്‍ വച്ച് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ജൂലൈ 27, 28 തിയ്യതികളിലായാണ് ചൈനയില്‍ വെച്ച് ഉച്ചകോടി നടക്കുന്നത്.

ഇന്ത്യയുടെ നിലപാട് വ്യക്തം

ഇന്ത്യയുടെ നിലപാട് വ്യക്തം

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘട്ടനം ഒഴിവാക്കുന്നതിനായി അനുയോജ്യമായ മാര്‍ഗ്ഗം ഇന്ത്യ തിരഞ്ഞെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ലിയൂ പറയുന്നു. സ്വമേധയാ ഡോക് ലയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍വാങ്ങുന്നതാണ് അതിര്‍ത്തി തര്‍ക്കം നീങ്ങുന്നതിനുള്ള മികച്ച സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ട്രൈ ജംങ്ഷനായ ഡോക് ലയില്‍ ഇന്ത്യന്‍ സൈന്യം പിന്നോട്ടില്ലെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

ലോക രാജ്യങ്ങള്‍ ഇന്ത്യയ്ക്കൊപ്പം

സിക്കിം അതിര്‍ത്തി തര്‍ക്കത്തില്‍ എല്ലാ ലോകരാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പാര്‍ലമെന്‍റിലാണ് ഒരുമാസം പിന്നിട്ട ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സുഷമാ സ്വരാജിന്‍റെ പ്രതികരണം. ഇന്ത്യ യുക്തിരഹിതമായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതിനാല്‍ മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുമെന്നുമാണ് സുഷമാ സ്വരാജ് ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ ഡോക് ലയിലെ അതിര്‍ത്തി പ്രശ്നത്തില്‍ നിലവിലുള്ള സംഘര്‍ഷം ഒഴിവാക്കുന്നതിനായി നയതന്ത്രശ്രമങ്ങള്‍ നടത്തിവരുന്നതായി സര്‍ക്കാര്‍ വ്യക്തമാക്കി. ചൈനയുടെ മുന്നറിയിപ്പുകളെ അവഗണിച്ച ഇന്ത്യ ഇന്ത്യന്‍ സൈന്യം ഡോക് ലയില്‍ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

തര്‍ക്കത്തില്‍ മുങ്ങി

തര്‍ക്കത്തില്‍ മുങ്ങി

ഒരുമാസം ഇന്ത്യന്‍ സൈന്യം ചൈനയ്ക്ക് പരമാധികാരമുള്ള ഡോക് ലയില്‍ അതിക്രമിച്ച് കയറിയെന്നാണ് ജൂണ്‍ 16 ന് ചൈന ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച വാദം. ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ശ്രമം ഇന്ത്യന്‍ സൈന്യം ഇടപെട്ട് നിര്‍ത്തിവച്ചിരുന്നു. ഇന്ത്യ-ചൈന- ഭൂട്ടാന്‍ എന്നീ മൂന്ന് രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഡോക് ലയിലെ ചൈനയുടെ റോഡ് നിര്‍മാണം ഇന്ത്യയെ സംബന്ധിച്ച കനത്ത സുരക്ഷാ പ്രശ്നമാണ് ഉയര്‍ത്തുന്നത്. ഇതാണ് തര്‍ക്കത്തിന് ഊര്‍ജ്ജം പകര്‍ന്നത്

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഇന്ത്യ മുന്നറിയിപ്പ് നല്‍കി

ഡോക് ലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കത്തെ എതിര്‍ത്ത ഇന്ത്യന്‍ സൈന്യം ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നുവെന്നും സുഷമാ സ്വരാജ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. ഇന്ത്യയെ വടക്കേന്ത്യന്‍ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശം ഭൂമിശാസ്ത്രപരമായി കോഴിക്കഴുത്ത് പോലെയാണ് സ്ഥിതി ചെയ്യുന്നതെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

English summary
For the first time since the start of the border standoff between India and China at the trijunction with Bhutan, New Delhi on Thursday spelt out its demand that both countries withdraw their troops from the faceoff point on the Doklam plateau.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X