കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5000 കോടി രൂപയ്ക്ക് ഇന്ത്യ അമേരിക്കയില്‍ നിന്നും 145 തോക്കുകള്‍ വാങ്ങും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബോഫോഴ്‌സ് തോക്ക് വിവാദത്തിനുശേഷം ഇതാദ്യമായി ഇന്ത്യ ഇത്തരത്തില്‍ പെടുന്ന തോക്കുകള്‍ വാങ്ങുന്നു. ഇതിനായി അമേരിക്കയുമായി 750 മില്യണ്‍ ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) കരാറില്‍ ഏര്‍പ്പെട്ടു. 145 ആര്‍ട്ടിലറി തോക്കുകളാണ് ഇന്ത്യന്‍ ആര്‍മിയിലേക്ക് മുതല്‍ക്കൂട്ടുക. M777 Ultra Lightweight Howitzer വിഭാഗത്തില്‍പെടുന്ന തോക്കുകളാണിത്.

തോക്കുകള്‍ വാങ്ങുന്നതു സംബന്ധിച്ച് ഇന്ത്യന്‍ പ്രതിരോധവിഭാഗം അന്തിമ തീരുമാനമെടുത്തതായാണ് റിപ്പോര്‍ട്ട്. 28,000 കോടി രൂപയുടെ ഇടപാടു സംബന്ധിച്ച് പ്രതിരോധ മന്ത്രി മനോഹര്‍ പാരിഖിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വസിഷന്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് പുതിയ ആയുധങ്ങള്‍ വാങ്ങുന്നതെന്നാണ് സൂചന.

flag

25 കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ ലക്ഷ്യം കാണാന്‍ കഴിയുന്ന തോക്കുകളാണ് ഇന്ത്യ വാങ്ങുന്നത്. ഇവ വാങ്ങുന്നതിന് പ്രത്യേക സമയ പരിധി നിശ്ചയിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ഇന്ത്യ അമേരിക്കയ്ക്ക് കത്തു നല്‍കിയിരുന്നു. ചൈനയെ ലക്ഷ്യമാക്കിയുള്ളതാണ് ഈ ആയുധങ്ങള്‍. ഇവ അരുണാചല്‍പ്രദേശ്, ലഡാക്ക് എന്നിവിടങ്ങളില്‍ സ്ഥാപിക്കാനാണ് ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനം.

തോക്കുകളും മറ്റും ഇന്ത്യയിലെ ഫാക്ടറികളില്‍ നിര്‍മിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം. ആര്‍ട്ടിലി തോക്കുകളുടെ ഭാഗങ്ങള്‍ അമേരിക്കയില്‍ നിന്നും എത്തിച്ചശേഷം ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

English summary
India clears deal to buy 145 artillery guns at $750 million from US.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X