കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: എല്ലാ വാദങ്ങളും പൊള്ള,ഇന്ത്യ മുമ്പും നിയന്ത്രണ രേഖ കടന്ന് ആക്രമിച്ചിരുന്നു

ഇന്ത്യ നേരത്തെയും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടുണ്ട് പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പാകെ എസ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യ നിയന്ത്രണ രേഖ കടന്ന് നേരത്തെയും ഭീകരവിരുദ്ധ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍. എന്നാല്‍ ഇത്തവണ നടത്തിയ ആക്രമണത്തേക്കാള്‍ വ്യത്യസ്തമായിരുന്നു നേരത്തെ നടത്തിയ ആക്രമണങ്ങളെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ക്കുന്നു. സെപ്തംബര്‍ 29ന് ഇന്ത്യ പാക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്നാണ് വെളിപ്പെടുത്തല്‍.

പാകിസ്താന്‍ പിന്തുണയ്ക്കുന്ന ഭീകര സംഘടനകള്‍ സൈനിക പോസ്റ്റുകള്‍ക്ക് പുറമേ സൈനികത്താവളങ്ങള്‍ക്ക് നേരെയും ആക്രമണങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തി 38 ഭീകരരെ വധിച്ചത്. ഇന്ത്യ വധിച്ചവരില്‍ ഏറെയും ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

പാക് കശ്മീരിലെ ഏഴ് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഇന്ത്യ നടത്തുന്ന ആദ്യത്തെ മിന്നലാക്രമണമല്ല. ഇന്ത്യ നേരത്തെയും ഇത്തരം ആക്രമണങ്ങള്‍ നടത്തിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല എന്നതാണ് ഇതിലുള്ള പ്രത്യേകത.

 വെളിപ്പെടുത്തല്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ

വെളിപ്പെടുത്തല്‍ പാര്‍ലമെന്ററി സമിതി മുമ്പാകെ

പാര്‍ലമെന്ററി സമിതിയ്ക്ക് മുമ്പാകെ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നേരത്തെ നടത്തിയിട്ടുണ്ടോ എന്ന എംപിമാരുടെ ചോദ്യത്തോടായിരുന്നു പ്രതികരണം.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലക്ഷ്യം കണ്ടു

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ലക്ഷ്യം കണ്ടു

പാക് ഭീകരര്‍ക്കെതിരെ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉദ്ദേശിച്ച ലക്ഷ്യം കൈവരിച്ചെന്നും ഇന്ത്യയുടെ ആക്രമണം പാകിസ്താനെ ഭയപ്പെടുത്തിയിട്ടുണ്ടെന്നും വിദേശകാര്യ സെക്രട്ടറി സമിതിയെ അറിയിച്ചു.

നീക്കങ്ങള്‍ രഹസ്യമായിരുന്നു

നീക്കങ്ങള്‍ രഹസ്യമായിരുന്നു

ഇന്ത്യ നേരത്തെ നിയന്ത്രണ രേഖ കടന്ന് നടത്തിയിട്ടുള്ള ആക്രമണങ്ങളെക്കുറിച്ച് സൈന്യത്തിന് മാത്രമേ അറിയൂ. ഇത് സംബന്ധിച്ച സന്ദേശങ്ങള്‍ പുറത്തുവിടാതിരുന്നതാണ് ഇതിന് പിന്നിലുള്ള കാരണം.

ഇന്ത്യയുടെ തിരിച്ചടി

ഇന്ത്യയുടെ തിരിച്ചടി

പാകിസ്താന്റെ ഒത്താശയോടെയുള്ള ഭീകരവാദത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പ്രതികരിച്ചത്. പാകിസ്താനെതിരെയുള്ള ആക്രമണം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പാകിസ്താനുള്ള സന്ദേശം ലോകത്തിനും

പാകിസ്താനുള്ള സന്ദേശം ലോകത്തിനും

ഭീകരവാദത്തിനെതിരെ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍തകുമെന്ന് പാകിസ്താനും ലോകത്തിനും ശക്തമായ സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതെന്നും പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്നു.

യുപിഎ ഭരണത്തില്‍

യുപിഎ ഭരണത്തില്‍

ഇന്ത്യ യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യ മൂന്ന് തവണ നിയന്ത്രണ രേഖ കടന്ന് ആക്രമണം നടത്തിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടിരുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍

ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍

ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇന്ത്യന്‍ സൈന്യം പാക് ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ മിന്നലാക്രമണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി പറയുന്നു. കേന്ദ്ര പ്രതിരോധ സെക്രട്ടറി മോഹന്‍ കുമാര്‍, ആര്‍മി വൈസ് ചീഫ് ലഫ്, ജനറല്‍ വിപിന്‍ റാവത്ത് മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും ഇക്കാര്യം സ്ഥിരീകരിക്കുന്നു.

English summary
India crossed LoC earlier too, but it was different this time: S Jayashankar to parliamentary panel
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X