കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീരുമാനം തിരുത്തി ഇന്ത്യ; ചൈനീസ് വിമത നേതാവിന് വിസ നിഷേധിച്ചു

Google Oneindia Malayalam News

ദില്ലി: ചൈനീസ് വിമത നേതാവ് ദുല്‍കന്‍ ഈസയ്ക്ക് അനുവദിച്ച ഇലക്ട്രോണിക് വിസ ഇന്ത്യ പിന്‍വലിച്ചു. ഈ ആഴ്്ച ഹിമാചല്‍ പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന ജനാധിപത്യ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു ഈസ ഇന്ത്യന്‍ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷ നല്‍കിയത്.

വിസ നിഷേധിച്ചതിലുള്ള അതൃപ്തി ഇന്ത്യന്‍ അധികൃതരെ അറിയിച്ചതായി ഈസ വ്യക്തമാക്കി. തന്റെ യാത്ര അനാവശ്യ വിവാദങ്ങളിലേക്ക് നയിച്ചതില്‍ ഖേദിക്കുന്നതായും ഈസ പറഞ്ഞു.

dolkunisa

ഏപ്രില്‍ 28 മുതല്‍ ആംരഭിക്കുന്ന കോണ്‍ഫറന്‍സില്‍ ദലൈലാമയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൈന ഭീകരവാദിയെന്ന് വിളിക്കുന്ന ഈസയ്ക്ക് വിസ അനുവദിക്കുന്നതുവഴി ചൈനയ്ക്ക് തിരിച്ചടി നല്‍കാമെന്നായിരുന്നു ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഇതിനായാണ് നേരത്തെ ഇന്ത്യ ഈസയ്ക്ക് വിസ അനുവദിച്ചത്. ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് വിലക്ക് ഏര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമത്തിന് വിലങ്ങുതടിയായ ചൈനയുടെ നടപടിക്ക് മറുപടി നല്‍കുകയായിരുന്നു ഇന്ത്യ ഇതുവഴി ചെയ്തത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ദുല്‍കന് അനുമതി നല്‍കിയതിലുള്ള പ്രതിഷേധം ചൈന ഇന്ത്യയെ അറിയിച്ചിരുന്നു.
മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ് പ്രവിശ്യയില്‍ സ്വയം ഭരണം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉയിഗൂര്‍ മുസ്ലിംകളുടെ നേതാവാണ് ഈസ.

ഇന്‍ര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ള അന്താരാഷ്ട്ര കുറ്റവാളിയാണ് ഈസ ഇന്ത്യയില്‍ വച്ച് അറസ്റ്റിലാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇത് കണക്കിലെടുത്താണ് ഇന്ത്യ വിസ നിഷേധിച്ചിട്ടുള്ളത്. അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് ഉറപ്പു നല്‍കിയെങ്കില്‍ മാത്രമേ ഇന്ത്യയിലെത്തൂ എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
India denied tourist visa to Uyghur leader dolkun isa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X