കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ഭരണത്തിന് എട്ടിന്റെ പണികൊടുത്ത് അമേരിക്ക... ട്രംപിന്റെ ദോസ്തി ഇതിലൊന്നും കാണില്ല!!! മതം തന്നെ

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കയുമായി എക്കാലത്തേയും മികച്ച ബന്ധമാണ് ഇപ്പോള്‍ ഇന്ത്യക്കുളളത്. അങ്ങനെയൊരു ബന്ധം വളര്‍ത്തിയതിന്റെ പേരില്‍ ചേരിചേരാ പ്രസ്ഥാനത്തിന്റെ അമരക്കാര്‍ എന്ന പാരമ്പര്യം തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ എന്തൊക്കെ പറഞ്ഞാലും അമേരിക്ക ഇന്ത്യയിലെ കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യ കാണിക്കുന്ന സ്‌നേഹമൊന്നും കാണിക്കുന്നില്ല. ഏറ്റവും ഒടുവില്‍ അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്ത് വിട്ട റിപ്പോര്‍ട്ട് തന്നെയാണ് ഇതിന് ഉദാഹരണം.

നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം, കൃത്യമായി പറഞ്ഞാല്‍ 2016 ല്‍ ഇന്ത്യയില്‍ നടന്ന സംഭവങ്ങളാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടിന് ആധാരം.

മതപരമായ അസഹിഷ്ണുത

മതപരമായ അസഹിഷ്ണുത

ഇന്ത്യയില്‍ മതപരമായ അസഹിഷ്ണുതയും അതുമായി ബന്ധപ്പെട്ട അക്രമങ്ങളും 2016 ല്‍ വര്‍ദ്ധിച്ചു എന്നാണ് അമേരിക്കന്‍ റിപ്പോര്‍ട്ട്. നരേന്ദ്ര മോദി അധികാരമേറ്റെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സ്ഥിതിയാണിത്.

ഗോ സംരക്ഷണം

ഗോ സംരക്ഷണം

ഗോ സംരക്ഷണം സംബന്ധിച്ച കാര്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സര്‍ക്കാര്‍ ഇക്കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ വൈമനസ്യം കാണിക്കുന്നു എന്നാണ് ആക്ഷേപം.

മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

മതസ്വാതന്ത്ര്യ റിപ്പോര്‍ട്ട്

അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ വാര്‍ഷി മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ ആണ് ഇന്ത്യയിലെ അവസ്ഥകള്‍ വിശദീകരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍ തന്നെ ആയിരുന്നു ഈ റിപ്പോര്‍ട്ട് അവര്‍ പുറത്ത് വിട്ടതും.

എല്ലാം പശുമയം

എല്ലാം പശുമയം

ഗോ സംരക്ഷണത്തിന് പ്രചാരണം ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട ആക്രമണങ്ങളും കൂടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. എത്ര സംസ്ഥാനങ്ങളില്‍ ഗോവധ നിരോധനം ഉണ്ട് എന്നും ഏതൊക്കെ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ട് എന്നും ഒക്കെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ന്യൂന പക്ഷങ്ങള്‍ ഭയത്തില്‍

ന്യൂന പക്ഷങ്ങള്‍ ഭയത്തില്‍

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭയത്തിലാണ് ജീവിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവരില്‍ ഭൂരിപക്ഷം പേരും മുസ്ലീങ്ങള്‍ ആണ് എന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കലാപങ്ങള്‍ കൂടിയതും റിപ്പോര്‍ട്ടില്‍

കലാപങ്ങള്‍ കൂടിയതും റിപ്പോര്‍ട്ടില്‍

2015 നെ അപേക്ഷിച്ച് ഇന്ത്യയില്‍ സാമുദായിക കലാപങ്ങള്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2015 ല്‍ 644 സംഘര്‍ഷങ്ങളില്‍ 95 പേര്‍ കൊല്ലപ്പെടുകയും 1921 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016 ല്‍ ഇത് 751 ആയി. കൊല്ലപ്പെട്ടവരുടെ എണ്ണ 97 ഉം പരിക്കേറ്റവരുടെ എണ്ണം 2264 ഉം ആയി ഉയര്‍ന്നു.

ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച്

ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച്

ഇന്ത്യയില്‍ മതത്തിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ കൂടുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്രിസ്ത്യാനികളെ ലക്ഷ്യം വച്ച് മൂന്നൂറിലധികം അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അമേരിക്കയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അഖ്‌ലാഖ് വിഷയം

അഖ്‌ലാഖ് വിഷയം

ബീഫ് കൈവശം വച്ചുവെന്ന് ആരോപിച്ച് ജനക്കൂട്ടം മര്‍ദ്ദിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാക്കിന്റെ വിഷയവും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭവം ഇന്ത്യയില്‍ തുടര്‍ന്നും വിവാദങ്ങളുണ്ടാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്.

English summary
India has recorded a spike in violence related to religious intolerance in 2016 and the authorities have routinely refused to take action against cow vigilantes, the U.S. State Department noted in its annual International Religious Freedom Report released on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X