കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുല്‍ഭൂഷണ്‍ യാദവ് എവിടെയാണ്; കൈമലര്‍ത്തി ഇന്ത്യ, പാകിസ്താന്‍ ശിക്ഷ നടപ്പാക്കി!!

Google Oneindia Malayalam News

ദില്ലി: പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. യാദവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്താന്‍ പാകിസ്താന്‍ തയ്യാറായിട്ടില്ലെന്നും ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിവില്ലെന്നും വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ് ലെയാണ് വ്യക്തമാക്കിയത്.

യാദവിന് വധശിക്ഷയില്‍ നിന്ന് ഇളുവുലഭിക്കുന്നതിന് നിയമസഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പാകിസ്താന്‍ തടയിടുകയാണെന്നും ശിക്ഷ വിധിച്ച പാക് സൈനിക കോടതിയുടെ വിചാരണ സുതാര്യമായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

kulbhushan

2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്ന് പാക് സൈന്യം പിടികൂടിയ മുന്‍ നാവിക സേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോയതാണെന്ന് പാകിസ്താന്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നുവെന്നും ബാല്‍ഗെ ചൂണ്ടിക്കാണിക്കുന്നു. നാവിക സേനയില്‍ നിന്ന് വിരമിച്ച ശേഷം ഇറാനില്‍ ബിസിനസ് നടത്തി ജീവിക്കുന്നതിനിടെയാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി റോയുടെ ചാരനാണ് കുല്‍ഭൂഷണെന്നും ബലൂചിസ്താന്‍ കേന്ദ്രീകരിച്ച് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയായിരുന്നുവെന്നുമാണ് പാകിസ്താന്‍ ഉന്നയിക്കുന്ന അവകാശവാദം.

യാദവിന്റെ ശിക്ഷ നടപ്പാക്കരുതെന്നും അല്ലാത്ത പക്ഷം കരുതിക്കൂട്ടിയുള്ള കൊലപാതകമായി കണക്കാക്കുമെന്നും തിങ്കളാഴ്ച തന്നെ ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക് നീക്കം ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെയ്ക്കുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

English summary
Pakistan hasn't communicated with India about where or in what condition Indian national Kulbhushan Jadhav+ is, the external affairs ministry (MEA) said today. And, any conditions that Pakistan might put on giving Jadhav consular access "is to deny consular access," the MEA's spokesman said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X