കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് കിട്ടി, ലോകത്തെ ആദ്യ മൂന്നാംലിംഗ പ്രിന്‍സിപ്പാളിനെ

  • By Soorya Chandran
Google Oneindia Malayalam News

കൊല്‍ക്കത്ത: മൂന്നാം ലിംഗക്കാരോടുളള നമ്മുടെ സമൂഹത്തിന്റെ നിലപാടുകള്‍ പലപ്പോഴും ലോകവ്യാപകമായി വിമര്‍ശന വിധേയമായിട്ടുണ്ട്. അടുത്തിടെ മാത്രമാണ് അവര്‍ക്ക് അവരുടെ അസ്തിത്വം പ്രകടിപ്പിക്കാന്‍ അവസരം ഒരുങ്ങിത്തുടങ്ങിയത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും, അപേക്ഷാ ഫോമുകളില്‍ തങ്ങളുടെ ലൈംഗിക അസ്തിത്വം രേഖപ്പെടുത്താനും അവര്‍ക്ക് സാധ്യമായിത്തുടങ്ങി.

ഇപ്പോള്‍ കുറച്ചുകൂടി പുരോഗമനപരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മൂന്നാംലിംഗക്കാരില്‍ നിന്ന് ഇന്ത്യയ്ക്ക് ആദ്യമായി ഒരു കോളേജ് പ്രിന്‍സിപ്പാളിനെ കിട്ടിയിരിയ്ക്കുന്നു.

Manabi Bandopadhyay

ഒരു പക്ഷേ ഇത് ഇന്ത്യയുടെ മാത്രം ഒരു റെക്കോര്‍ഡ് ആകണം എന്നില്ല. ലോകത്തെവിടെയെങ്കിലും മൂന്നാംലിംഗക്കാരില്‍ നിന്ന് ഒരു കേളേജ് പ്രിന്‍സിപ്പാള്‍ ഉള്ളതായി കേട്ടറിവില്ല. മനാബി ബാന്ദോപാദ്ധ്യായ ആണ് ഈ ചരിത്ര വ്യക്തി.

പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ വിമണ്‍സ് കോളേജിന്റെ പ്രിന്‍സിപ്പാള്‍ ആയിട്ടാണ് ഇവരെ നിയമിച്ചിരിയ്ക്കുന്നത്. വിവേകാനന്ദ സതോബര്‍ഷികി മഹാവിദ്യാലയത്തിലെ ബംഗാളി അധ്യാപിക ആയിരുന്നു ഇവര്‍.

ബംഗാളിലെ കോളേജ് സര്‍വ്വീസ് കമ്മീഷനാണ് മാനബിയെ പപ്രിന്‍സിപ്പാള്‍ ആയി നിയമിച്ച് ഉത്തരവിട്ടത്. വിദ്യാഭ്യാസമന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി ഇക്കാര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.

English summary
India, probably the world, will get its first transgender college principal when Manabi Bandopadhyay takes charge of Krishnagar Women's College in West Bengal on June 9.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X