കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിരോധത്തിന് ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാമത്; പാക്കിസ്ഥാനോ?

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ലോകരാജ്യങ്ങളില്‍ പ്രതിരോധത്തിന് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്ത്. 2016ല്‍ 55.9 ബില്യണ്‍ ഡോളറാണ് ഇന്ത്യ ഈ ഇനത്തില്‍ വകയിരുത്തിയതെന്ന് Stockholm International Peace Research Instituteന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടു മുന്‍ വര്‍ഷത്തേക്കാള്‍ 8.5% അധികമാണിത്.

അമേരിക്കയാണ് ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന രാജ്യങ്ങളില്‍ ഒന്നാംസ്ഥാനത്ത്. 1.7ശതമാനം വളര്‍ച്ചയോടെ 611 ബില്യണ്‍ ആണ് അമേരിക്ക 2016ല്‍ വകയിരുത്തിയത്. രണ്ടാംസ്ഥാനത്തുള്ള ചൈന 215 ബില്യണ്‍ ഡോളറും ചെലവഴിച്ചു. 5.4 ശതമാനമാണ് ചൈനയുടെ വളര്‍ച്ച. മൂന്നാംസ്ഥാനത്തുള്ള റഷ്യ 69.2 ബില്യണ്‍ ഡോളറും തൊട്ടുപിന്നിലുള്ള സൗദി അറേബ്യ 63.7 ബില്യണ്‍ ഡോളറും പട്ടാളത്തിനുവേണ്ടി വകയിരുത്തി.

indiamap

2017-18 വര്‍ഷത്തില്‍ ഇന്ത്യ 6 ശതമാനമാണ് പ്രതിരോധത്തിനായി അധികമായി വകയിരുത്തിയത്. സൈനികശേഷിയുടെ ആധുനീകവത്കരണത്തിനാണ് ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമിടുന്നത്. ഫൈറ്റ് ജറ്റുകള്‍ക്ക് കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നത് ഉള്‍പ്പെടെയാണിത്. അതേസമയം, പ്രതിരോധ ചെലവില്‍ ഇന്ത്യയുടെ അയല്‍വാസികളായ പാക്കിസ്ഥാന്‍ ആദ്യ പതിനഞ്ചു സ്ഥാനത്തില്‍പോലും ഇടംപിടിച്ചില്ല. ഇന്ത്യയെക്കാള്‍ സൈനികശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാന്‍ പ്രതിരോധവകുപ്പിനായി ചെലവിടുന്നതില്‍ ഏറെ പിന്നിലാണ്.
English summary
India is fifth largest military spender with outlay of $55.9 bn: SIPRI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X