കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞന്‍ ഉപഗ്രഹം നാസ വിക്ഷേപിച്ചു: താരമായത് റിഫാത്ത്, അഭിമാനം തമിഴ്നാടിനും!!

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള കുഞ്ഞന്‍ ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്

Google Oneindia Malayalam News

ചെന്നൈ: നാസയുടെ ബഹിരാകാശ ഉപഗ്രഹ വിക്ഷേപണ ചരിത്രത്തില്‍ ഇന്ത്യയെ അടയാളപ്പെടുത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണ് റിഫാത്ത് ഷാരൂഖ്. മുന്‍രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്‍റെ പേരില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചതില്‍ ഏറ്റവും ചെറിയ ഉപഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് നാസ വിക്ഷേപിച്ചത്. ജൂലൈ 22ന് വിക്ഷേപിച്ചത്. ക്യൂബ് ഇന്‍ സ്പേസ് പദ്ധതിയ്ക്ക് വേണ്ടി സമര്‍പ്പിച്ച 80,000 ഓളം ഡിസൈനുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 80 മോഡലുകളിലാണ് റിഫാത്തിന്‍റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഉപഗ്രഹം ഇടംപിടിച്ചത്. ക്രെസന്‍റ് മെട്രിക്കുലേഷന്‍

തമിഴ്നാട്ടില്‍ നിന്നുള്ള പ്ലസ്ടു വിദാര്‍ത്ഥിയാണ് റിഫാത്ത്. പള്ളപ്പട്ടി സ്വദേശിയായ 18കാരന്‍ റിഫാത്ത് ഷാരൂഖിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് റീ ഇന്‍ഫോഴ്സ്ഡ് കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് കുഞ്ഞന്‍ ഉപഗ്രഹം വികസിപ്പിച്ചെടുത്തത്. 3.8 സെന്‍റീമീറ്റര്‍ നീളമുള്ള ഉപഗ്രഹം 3ഡി പ്രിന്‍റിംഗ് സാങ്കേതിക വിദ്യ ആദ്യമായി ബഹിരാകാശത്ത് പരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഉപഗ്രഹം ഉപയോഗിച്ചത്. ക്രെസന്‍റ് മെട്രിക്കുലേഷന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷാരൂഖ്. അഞ്ചാം ക്ലാസിലായിരിക്കെ പിതാവിനെ നഷ്ടപ്പെട്ട റിഫാത്ത് രണ്ട് വര്‍ഷംകൊണ്ടാണ് ഉപഗ്രഹം പൂര്‍ണ്ണതയിലെത്തിച്ചത്.

rifathshaarook

നാസയും ഐ ഡൂഡിലും ചേര്‍ന്ന് സംഘടിപ്പിച്ച ക്യൂബ്സ് ഇന്‍ സ്പേസ് മത്സരത്തില്‍ നിന്നാണ് റിഫാത്ത് വികസിപ്പിച്ചെടുത്ത ചെറിയ ഉപഗ്രഹം വിക്ഷേപണത്തിനായി തിരഞ്ഞെടുക്കുന്നത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെതായി നാസ ഏറ്റെടുക്കുന്ന ആദ്യത്തെ ഉപഗ്രഹമാണ് ഇതെന്നത് മറ്റൊരു പ്രത്യേകതയാണ്. സ്പേസ് കിഡ്സ് ഇന്ത്യയുടെ സിഇഒ ഡോ. ശ്രീമതി കേശന്‍റെ മേല്‍നോട്ടത്തിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.

English summary
Among 86,000 designs submitted by contestants across the world for NASA's "Cubes in Space" contest, 80 get selected. One of these 80 technological marvels is a 64 grams satellite, said to be world's lightest, which was carried to space on Terrier-Improved Orion Rocket on June 22, 2017.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X