കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ജിക്കല്‍ ആക്രമണം: 38 ഭീകരരെ വധിച്ചു, കൊല്ലപ്പെട്ടവരില്‍ രണ്ട് സൈനികരും

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ ആക്രമണത്തില്‍ 38 ഭീകരരെ വധിച്ചു. രണ്ട് പാക് സൈനികരും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സേന നടത്തിയ ആക്രമണത്തിനിടെയാണ് ഭീകരരെ വധിച്ചത്. നേരത്തെ ഇന്ത്യന്‍ സൈന്യം ഇത്തരം ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും സൈന്യമോ സര്‍ക്കാരോ അത് ഔദ്യോഗികമായി അംഗീകരിച്ചിരുന്നില്ല.

സെപ്തംബര്‍ 29 ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണം തുടങ്ങിയത്. ആക്രമണം പുലരും വരെ നീണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.നിയന്ത്രണ രേഖക്ക് അപ്പുറത്തുള്ള ഭീകരകേന്ദ്രങ്ങളെ ഇന്ത്യന്‍ സൈന്യം നശിപ്പിച്ചു എന്നാണ് സൈന്യത്തിന്‍റെ അവകാശവാദം.

പാകിസ്താനെ അറിയിച്ചുകൊണ്ടായിരുന്നു ഇന്ത്യന്‍ സേനയുടെ ആക്രമണം. ഇക്കാര്യത്തില്‍ പാകിസ്താന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ഭീകരരെ മാത്രമല്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും തിരിച്ചടി കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്.

ഇന്ത്യയുടെ മിന്നല്‍ ആക്രമണം

ഇന്ത്യയുടെ മിന്നല്‍ ആക്രമണം

സെപ്്തംബര്‍ 29 ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരില്‍ ആക്രമണം നടത്തിയത്. അപ്രതീക്ഷിത നീക്കമായിരുന്നു ഇത്.

പാക് ഭീകരകേന്ദ്രങ്ങള്‍

പാക് ഭീകരകേന്ദ്രങ്ങള്‍

പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യം മിന്നല്‍ ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങളില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കാനായിട്ടുണ്ട് എന്നാണ് സൈന്യം അറിയിച്ചത്.

രണ്ട് പാക് സൈനികരെ കൊന്നു

രണ്ട് പാക് സൈനികരെ കൊന്നു

ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ട് പാകിസ്താന്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പാകിസ്താന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

 ഭീകരരെ സഹായിക്കുന്നവരേയും

ഭീകരരെ സഹായിക്കുന്നവരേയും

ഭീകരരെ മാത്രമല്ല, ഭീകരരെ സഹായിക്കുന്നവരേയും ആക്രമിച്ചു എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബീര്‍ സിങ് വ്യക്തമാക്കിയത്. പാക് സൈനികരെ വധിച്ച സംഭവമാണ് ഇതെന്നാണ് കരുതുന്നത്.

പാകിസ്താനെ അറിയിച്ചുകൊണ്ട് തന്നെ

പാകിസ്താനെ അറിയിച്ചുകൊണ്ട് തന്നെ

പാകിസ്താന്‍ അധികൃതരെ അറിയിച്ചുകൊണ്ട് തന്നെയാണ് ഇന്ത്യ നിയന്ത്രണ രേഖ മറികടന്ന് ആക്രമണം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ത്യ ആക്രമണം നടത്തിയ പ്രദേശങ്ങള്‍ ഔദ്യോഗികമായി പാകിസ്താന്റെ കീഴിലുള്ളവയല്ലെന്നതാണ് സത്യം.

സര്‍ക്കാര്‍ അറിഞ്ഞ് തന്നെ

സര്‍ക്കാര്‍ അറിഞ്ഞ് തന്നെ

സര്‍ക്കാരിനെ അറിയിച്ചുകൊണ്ട് തന്നെയാണ് സൈന്യം ഇത്തരം ഒരു ആക്രമണം നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ രാഷ്ട്ര സുരക്ഷയ്ക്കുള്ള പ്രത്യേക മന്ത്രിസഭ സമിതിയുടെ യോഗം വിളിച്ച് കാര്യങ്ങള്‍ വിലയിരുത്തി.

സര്‍വ്വ സൈന്യാധിപനെ നേരിട്ട് അറിയിച്ചു

സര്‍വ്വ സൈന്യാധിപനെ നേരിട്ട് അറിയിച്ചു

ഇന്ത്യ നടത്തിയ ആക്രമണത്തെ കുറിച്ച് സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ പരധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിവരം അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയേയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.

എട്ട് കേന്ദ്രങ്ങളില്‍ ഇന്ത്യ ആഞ്ഞടിച്ചു

എട്ട് കേന്ദ്രങ്ങളില്‍ ഇന്ത്യ ആഞ്ഞടിച്ചു

ഭീകകരുടെ എട്ട് കേന്ദ്രങ്ങളിലാണ് ഇന്ത്യന്‍ സൈന്യ ശക്തമായ ആക്രമണം നടത്തിയത്. ഇന്ത്യന്‍ സൈന്യത്തിലെ ഒരാള്‍ക്ക് പോലും കാര്യമായ പരിക്കൊന്നും ഏറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചവര്‍ക്ക്

അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചവര്‍ക്ക്

കഴിഞ്ഞ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ പലയിടങ്ങളിലായി പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. ഇതിനുള്ള തിരിച്ചടികൂടിയാണിത്.

പാകിസ്താന്‍ എന്ത് ചെയ്യും

പാകിസ്താന്‍ എന്ത് ചെയ്യും

ഇന്ത്യന്‍ സൈനിക നടപടിയോട് പാകിസ്താന്‍ എങ്ങനെ പ്രതികരിക്കും എന്നാണ് ഇനി അറിയേണ്ടത്. തങ്ങളുടെ രണ്ട് സൈനികര്‍ ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യം അവര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Indian Army conducted surgical strikes on terror launch pads at the LoC on Wednesday night, the DGMO said on Thursday in a press briefing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X