കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തുടങ്ങിക്കഴിഞ്ഞു...ദാവൂദ് ഇബ്രാഹിം ഇനി പിച്ച ചട്ടിയെടുക്കേണ്ടി വരുമോ?

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ദാവൂദ് ഇബ്രാഹിമിനെ വെറുതെ വിടാന്‍ ഇന്ത്യന്‍ തയ്യാറല്ല. ദാവൂദ് ഉള്‍പ്പടെ മൂന്ന് ഭീകകരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇന്ത്യപാകിസ്താനോട് ആവശ്യപ്പെടും. ഐക്യരാഷ്ട്ര സഭയുടെ പട്ടികയിലുള്ള ഭീകകരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പാകിസ്താനെ സമീപിയ്ക്കുന്നത്.

ഭീകരതയെ നേരിടാന്‍ പാകിസ്താന്‍ സഹകരിയ്ക്കണമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ്് സിങ് ആവശ്യപ്പെട്ടു. ദാവൂദ് ഇബ്രാഹിം, ഹഫീസ് സയീദ്, സാക്കി ഉര്‍ റഹ്മാന്‍ ലഖ്വി എന്നിവരുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.

രക്ഷയില്ല

രക്ഷയില്ല

ദാവൂദ് ഇബ്രാഹിം ഉള്‍പ്പടെ പാക് സംരക്ഷണയിലുള്ള ഭീകരര്‍ക്കെതിരെ ശക്തമായ നടപടികളേയ്ക്ക് ഇന്ത്യ നീങ്ങുകയാണ്

ഭീകരത്രയം

ഭീകരത്രയം

ദാവൂദ് ഇബ്രഹിം, ഫാഫീസ് സയീദ്, സാക്കിയുര്‍ റഹ്മാന്‍ ലഖ്വി എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെടുന്നത്

ഐക്യരാഷ്ട്ര സഭ

ഐക്യരാഷ്ട്ര സഭ

ഐക്യ രാഷ്ട്ര സഭയുടെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ് ദാവൂദ് ഉള്‍പ്പടെ മൂന്ന് പേരും

ലഖ്വി

ലഖ്വി

മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനാണ് ലഖ്വി. ഹാഫീസ് സെയീദ് ആകട്ടേ പാക് ചാരസംഘടനയുടെ പ്രിയപ്പെട്ടയാളാണ്. ഇന്ത്യയില്‍ കശ്മീര്‍ വിഘടനവാദം ഉള്‍പ്പടെ വളര്‍ത്തുന്തും ഭീകരാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഇയാളാണ്

പാകിസ്താനില്‍ തന്നെ

പാകിസ്താനില്‍ തന്നെ

ദാവൂദ് ഇബ്രാഹിം പാകിസ്താനില്‍ തന്നെയുണ്ടെന്ന് ഇന്ത്യ പലതവണ ആവര്‍ത്തിച്ചതാണ്

ഭീകരരെ നേരിടും

ഭീകരരെ നേരിടും

ഭീകരരെ ഭീകരരെ ഉപയോഗിച്ച് തന്നെ നേരിടുമെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയെ കഴിഞ്ഞ ദിവസം പാകിസ്താന്‍ വിമര്‍ശിച്ചിരുന്നു

ബിന്‍ലാദന്‍ മുതല്‍

ബിന്‍ലാദന്‍ മുതല്‍

ഒസാമ ബിന്‍ലാദന്‍ മുതല്‍ ദാവൂദ് വരെ അഭയം കേടിയത് പാകിസ്താനിലാണ്. തീവ്രവാദത്തിന്റെ വളക്കൂറുള്ള മണ്ണായി പാകിസ്താന്‍ മാറിക്കഴിഞ്ഞു.

ദാവൂദിനെ സഹായിക്കുന്നവര്‍

ദാവൂദിനെ സഹായിക്കുന്നവര്‍

ദാവൂദിന് പാക് സര്‍ക്കാരിന്റേയും ചാര സംഘടനയുടേയും സഹായം ലഭിയ്ക്കുന്നുണ്ട്

പിടി കൂടാനാകാതെ

പിടി കൂടാനാകാതെ

ദാവൂദിനെ വധിയ്ക്കാന്‍ പദ്ധതിയിട്ട് ഇന്ത്യ പ്രത്യേക സംഘത്തെ നിയോഗിച്ചെന്നും അവസാന നിമിഷത്തില്‍ ഈ ദൗത്യത്തില്‍ നിന്നും ഇന്ത്യ പിന്മാറിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

അഭിമാനം

അഭിമാനം

മാറി മാറി വരുന്ന സര്‍ക്കാരുകളുടെ അഭിമാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ദാവൂദ് ഇബ്രാഹിമിനെ പിടികൂടുക എന്നത്. ദാവൂദിനെ പിടികൂടാന്‍ മോദി സര്‍ക്കാരിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം

English summary
India to ask Pakistan to seize assets of Dawood Ibrahim, Hafiz Saeed, Zakiur Rehman Lakhvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X