കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2015 അവാസാനത്തോടെ ഇന്ത്യയില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

  • By Neethu
Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡ് സംവിധാനം വേണമെന്നും വേണ്ടെന്നുമുള്ള ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് ആധാര്‍ ഇതാ നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ അവസാനത്തോടെ ഇന്ത്യയിലെ ജനങ്ങള്‍ക്കു മുഴുവന്‍ ആധാര്‍ കാര്‍ഡ് സംവിധാനം കൊണ്ടു വരുമെന്ന പുതിയ തീരുമാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ 92കോടി ജനങ്ങള്‍ക്കും ഇന്ന് ആധാര്‍ കാര്‍ഡ് ഉണ്ട്. ആധാര്‍ കാര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ പാസ്‌പോര്‍ട്ടും പാന്‍കാര്‍ഡും ഉള്ളവരുടെ എണ്ണം കുറവാണ്. ആധാര്‍കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനവാണ് ഇത് സൂചിപ്പിക്കുന്നത്.

11-aadhaarcard

സര്‍ക്കാര്‍ പദ്ധതികളെ ജനങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധാര്‍ എത്രയും വേഗത്തില്‍ നടപ്പിലാക്കുന്നത്. ആധാര്‍ കാര്‍ഡുകള്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് കൊണ്ട് സാമൂഹ്യക്ഷേമത്തിനു വേണ്ടി ഉപയോഗപ്പെടുത്താനാണ് തീരുമാനം.

നിലവില്‍ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കുന്നതു വഴി ഓരോ വ്യക്തിയുടെയും ജീവിത നിലവാരത്തെ അളക്കുന്നതിന് കഴിയും. സമൂഹത്തിന്റെ ജീവിത നിലവാരത്തെ അറിഞ്ഞാല്‍ മാത്രമേ വികസനം സുഗമമാക്കൂ.

English summary
India to have Aadhar card by 2015 end
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X