കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ മോദി അമേരിക്കയ്ക്ക് തീറെഴുതി? ഇന്ത്യന്‍ സൈനിക താവളങ്ങളില്‍ അമേരിക്കയ്ക്ക് കയറിയിറങ്ങാം

  • By Desk
Google Oneindia Malayalam News

വാഷിങ്ടണ്‍: സൂചികുത്താന്‍ ഇടം കൊടുത്താല്‍ അവിടെ കാല് കുത്തുന്നവരാണ് അമേരിക്ക എന്നൊരു വിലയിരുത്തല്‍ കാലങ്ങളായി ഉണ്ട്. അതുകൊണ്ട് തന്നെ അമേരിക്കയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ ഇതുവരെ ഇടംകൊടുത്തിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയും അമേരിക്കയും ഒപ്പുവച്ച കരാര്‍ അമേരിക്കയ്ക്ക് ഇന്ത്യയില്‍ ഏറെ സ്വാതന്ത്ര്യങ്ങള്‍ നല്‍കുന്നതാണ്.

ഇന്ത്യയുടെ സൈനിക താവളങ്ങള്‍ മുഴുവന്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് അനുമതി നല്‍കുന്നതാണ് കഴിഞ്ഞ ദിവസം മനോഹര്‍ പരീക്കര്‍ അമേരിക്കയില്‍ പോയി ഒപ്പിട്ട കരാര്‍. ഇന്ത്യക്ക് തിരിച്ചും അത്തരത്തിലുള്ള അവകാശം ഉണ്ടെങ്കിലും ആത്യന്തിമായി ഇത് ഗുണം ചെയ്യുക അമേരിക്കയ്ക്ക് തന്നെയാണ്.

മുമ്പും അമേരിക്ക ഇത്തരമൊരു കരാറിന് തയ്യാറായിരുന്നു. പക്ഷേ സൈനിക താവളങ്ങള്‍ അമേരിക്കയ്ക്ക് പ്രാപ്യമാക്കുന്ന കരാറില്‍ ഒപ്പുവയ്ക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

ലെമോവ

ലെമോവ

ലോജിസ്റ്റിക്‌സ് എക്‌സ്‌ചേഞ്ച് മെമ്മൊറാണ്ടം ഓഫ് എഗ്രിമ്‌ന്റെസ് - ആണ് ലെമോവ. ഇന്ത്യയും അമേരിക്കയും ഇപ്പോള്‍ ഒപ്പിട്ട കരാര്‍ ആണിത്.

സൈന്യം

സൈന്യം

ലെമോവ ഉടമ്പടി പ്രകാരം ഇന്ത്യക്കും അമേരിക്കയ്ക്കും സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാന്‍ കഴിയും. സംയുക്ത സൈനിക നടപടികളിലും ഇത് ഉപയോഗിക്കാം.

ആര്... ആര്‍ക്ക്

ആര്... ആര്‍ക്ക്

ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. അമേരിക്കയാണെങ്കില്‍ ചൈനയുമായി തീരെ സുഖത്തിലും അല്ല. ഈ സാഹചര്യത്തില്‍ കരാര്‍ അന്താരാഷ്ട്ര പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

പാകിസ്താനും

പാകിസ്താനും

പാകിസ്താനുമായുള്ള ബന്ധങ്ങള്‍ അമേരിക്ക ഉപേക്ഷിക്കുന്നതിന്റെ സൂചനകൂടിയാണ് ഈ കരാര്‍. അടുത്തിടെയായി പാകിസ്താന് അമേരിക്കയില്‍ നിന്ന് കാര്യമായ സഹായം ലഭിക്കുന്നില്ല. പാകിസ്താനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വിലയിരുത്തലിലാണ് ഇന്ത്യ.

എന്തിന്

എന്തിന്

പാകിസ്താനേയോ ചൈനയേയോ നേരിടേണ്ടിവന്നാല്‍, നിലവിലെ സഹാചര്യത്തില്‍ ഇന്ത്യക്ക് അമേരിക്കയുടെ സഹായം ആവശ്യമില്ല. എന്നാല്‍ അമേരിക്കയുടെ കാര്യം അങ്ങനെയല്ല.

ഏഷ്യന്‍ മേഖല

ഏഷ്യന്‍ മേഖല

ഏഷ്യന്‍ മേഖലയില്‍ അമേരിക്കയ്ക്ക് ശക്തരായ പങ്കാളികള്‍ വേണം. പ്രത്യേകിച്ചും ചൈനയെ പ്രതിരോധിക്കാന്‍. അതിന് ഇന്ത്യയാണ് നല്ലത് എന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. അത് മനസ്സിലാക്കിത്തന്നെയാണ് ഈ കരാറില്‍ ഒപ്പിട്ടിട്ടുള്ളത്.

അമേരിക്ക

അമേരിക്ക

അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇന്ത്യക്കും ഉപയോഗിക്കാം. പക്ഷേ സൈനിക നീക്കങ്ങള്‍ ഒന്നും നടത്താത്ത ഇന്ത്യയെ സംബന്ധിച്ച് അങ്ങനെ ഒരു ആവശ്യം ഉണ്ടാകാനേ നിലവില്‍ സാധ്യതയില്ല.

കരാറുകള്‍

കരാറുകള്‍

സഖ്യരാജ്യങ്ങളുമായി കരാറുകള്‍ ഉണ്ടാക്കുക എന്നതാണ് അമേരിക്കന്‍ രീതി. നാല് കരാറുകള്‍ ആണ് ഇത്തരത്തില്‍ ഉള്ളത്. ഇന്ത്യ ഇപ്പോള്‍ ഒപ്പിട്ടിരിക്കുന്നത് രണ്ടാമത്തെ കരാറില്‍ ആണ്.

മാറ്റിവച്ച കരാര്‍

മാറ്റിവച്ച കരാര്‍

2002 ല്‍ ആയിരുന്നു ഇന്ത്യയും അമേരിക്കയും തമ്മില്‍ ആദ്യ കരാറില്‍ ഒപ്പിടുന്നത്. രണ്ടാമത്തെ കരാറില്‍ ഒപ്പിടാന്‍ അന്ന് തന്നെ സമ്മര്‍ദ്ദം ഉണ്ടായിരുന്നെങ്കിലും ഇന്ത്യ വഴങ്ങിയിരുന്നില്ല.

പരീക്കര്‍

പരീക്കര്‍

പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ആണ് കരാറില്‍ ഒപ്പുവച്ചിട്ടുളളത്. പെന്റഗണില്‍ വച്ചായിരുന്നു കരാര്‍ ഒപ്പിട്ടത്.

English summary
India and the U.S on Monday signed the bilateral Logistics Exchange Memorandum of Agreement (LEMOA) that will give the militaries of both countries access to each other’s facilities for supplies and repairs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X