വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് സൗഹൃദം അതിരുകളില്ലാതെ; കോലിക്കും ധോണിക്കും ബ്രാവോയുടെ വീട്ടില്‍ ഡിന്നര്‍

By Anwar Sadath

ദില്ലി: ഇന്ത്യക്കാരുമായും ഇന്ത്യന്‍ ക്രിക്കറ്റുമായും വളരെയധികം അടുപ്പം പുലര്‍ത്തുന്ന താരമാണ് വിന്‍ഡീസ് താരം ഡ്വെയിന്‍ ബ്രാവോ. വെസ്റ്റിന്‍ഡീസില്‍ ഏകദിന പരമ്പരയ്‌ക്കെത്തിയ ഇന്ത്യന്‍ ടീമിലെ കളിക്കാര്‍ക്ക് വീട്ടില്‍ വിരുന്നൊരുക്കി ബ്രാവോ തന്റെ സ്‌നേഹം കൂടുതല്‍ പ്രകടമാക്കുകയും ചെയ്തിരിക്കുകയാണ്.

ക്യാപ്റ്റന്‍ വിരാട് കോലി, എംഎസ് ധോണി, ശിഖര്‍ ധവാന്‍, രഹാനെ തുടങ്ങിയവര്‍ ബ്രാവോയുടെ വീട്ടില്‍ ഡിന്നറിനെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ധോണിയുടെ സഹതാരമായിരുന്നതാണ് ബ്രാവോയുടെ അടുപ്പം കൂട്ടിയത്. ഇന്ത്യന്‍ ടീം വിന്‍ഡീസിലെത്തുന്നുണ്ടെന്നറിഞ്ഞ് മുന്‍കൂട്ടി ഡിന്നര്‍ തീരുമാനിക്കുകയും ചെയ്തു.

kohli-dhoni-bravo

ഇന്ത്യന്‍ താരങ്ങളുടെ സന്ദര്‍ശനം ഏറെ സന്തോഷത്തോടെയാണ് ബ്രാവോ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്. മറ്റൊരു അമ്മയിലുണ്ടായ സഹോദരനെന്ന് ധോണിയെ വിശേഷിപ്പിച്ചായിരുന്നു ഇവര്‍ തമ്മിലുള്ള ഫോട്ടോയുടെ അടിക്കുറിപ്പ്. ബ്രാവോയുടെ അമ്മയ്‌ക്കൊപ്പം നില്‍ക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങളും ബ്രാവോ പുറത്തുവിട്ടിട്ടുണ്ട്. ഇത്തവണ വെസ്റ്റിന്‍ഡീസിലെത്തിയ ഇന്ത്യയെ നേരിടാന്‍ ബ്രാവോ ഉള്‍പ്പെടെയുള്ള പ്രമുഖരൊന്നും വിന്‍ഡീസ് നിരയിലില്ല.

Story first published: Tuesday, June 27, 2017, 9:08 [IST]
Other articles published on Jun 27, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X