വിയറ്റ്‌നാമിനെ മുന്നില്‍ നിര്‍ത്തി പോരാടും ! ചൈനയെ നേരിടാന്‍ ഇന്ത്യയുടെ പുതിയ വഴി

ചൈനയുമായി വളരെ അടുത്ത് കിടക്കുന്ന മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ചൈനയെ നേരിടാനാണ് ഇന്ത്യ പദ്ധതിയിടുന്നത്.

  • Published:
Subscribe to Oneindia Malayalam

ദില്ലി: പാകിസ്ഥാന്‍ മാത്രമല്ല ചൈനയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. അടുത്തിടെ ചൈനയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന നടപടികള്‍ വ്യക്തമാക്കുന്നതും അത് തന്നെയാണ്. ഏഷ്യ പസഫിക് മേഖലയിലെ ചൈനയുടെ യുദ്ധ സമാനമായ മുന്നൊരുക്കം ഇന്ത്യയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചൈനയെ നേരിടാന്‍ പുതിയ തന്ത്രങ്ങള്‍ കണ്ടെത്തുകയാണ് ഇന്ത്യ.

ചൈനയുമായി വളരെ അടുത്ത് കിടക്കുന്ന മറ്റ് രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ചൈനയെ നേരിടാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ഭൂതല- ആകാശ മധ്യദൂര മിസൈലായ ആകാശ് വിയറ്റ്‌നാമിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാക്കുകയാണ്.

ചൈനയെ നേരിടാന്‍ വിയറ്റ്‌നാം

ചൈനയുമായി ഏറെ അടുത്തു കിടുക്കുന്ന രാജ്യമാണ് വിയറ്റ്‌നാം. ചൈനയുടെ ഭീഷണി ശക്തമാകുന്ന സാഹചര്യത്തില്‍ ചൈനയെ നേരിടുന്നതിന് വിയറ്റ്‌നാമുമായി പുതിയ ബന്ധത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഏഷ്യ- പസഫിക് മേഖലയിലെ ചൈനയുടെ ഭീഷണിക്കെതിര ജാഗ്രത പുലര്‍ത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.

ചൈനയുടെ വെല്ലുവിളി

പല തരത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുകയാണ് ചൈന. 48 രാജ്യങ്ങള്‍ അംഗങ്ങളായ എന്‍എസ്ജിയില്‍ അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത് ചൈനയാണ്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഇന്ത്യയുടെ അംഗത്വം നീളുന്നത്.

മസൂദ് അസറിന് പിന്തുണ

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ എതിര്‍പ്പുമായി നില്‍ക്കുന്നത് ചൈനയാണ്. ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യുഎന്നിന്റെ ശ്രമം വിഫലമായി.

ഇന്ത്യന്‍ മഹാ സമുദ്രത്തിലും ഭീഷണി

കൂടാതെ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും ചൈന ഭീഷണിയായതോടെയാണ് ചൈനയെ നേരിടുന്നതിന് ഇന്ത്യ പുതിയ തന്ത്രങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. ചൈനയുമായി ഏറെ അടുത്തു കിടക്കുന്ന വിയറ്റ്‌നാമുമായും ജപ്പാനുമായി സൈനിക ഉടമ്പടിക്ക് ഒരുങ്ങുകയാണ് ഇന്ത്യ. വളരെ വിശ്വാസ്യമേഖലകളിലേക്ക് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണിത്.

 

ആകാശ് മിസൈല്‍ വിയറ്റ്‌നാമിന്

25 കിലോ മീറ്റര്‍ വരെ ദൂരപരിധിയിലുള്ള ശത്രു വിമാനങ്ങള്‍ക്ക് നേരെ പ്രയോഗിക്കാവുന്ന ഇന്ത്യയുടെ മധ്യദൂര മിസൈലായ ആകാശ് വിയറ്റ്‌നാമിന് വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ബ്രഹ്മോസ് മിസൈലുകളും അന്തര്‍വാഹിനി തകര്‍ക്കാന്‍ ശേഷിയുള്ള വരുണാസ്ത്രയും വിയറ്റ്‌നാമിന് ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു.

വിയറ്റ്‌നാം അടുത്ത സുഹൃത്ത്

ഇന്ത്യയുമായി അടുത്ത ബന്ധമുള്ള രാജ്യങ്ങളിലൊന്നാണ് വിയറ്റ്‌നാമെന്നാണ് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ പറയുന്നത്. പ്രതിരോധ സഹകരണത്തില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ കരാറുകള്‍ ഒപ്പിടുമെന്നാണ് പരീക്കര്‍ നല്‍കുന്ന സൂചന. വിയറ്റ്‌നാം സൈന്യത്തിന് പ്രതിരോധ ഉപകരണങ്ങള്‍ കൈമാറുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം സൈനികര്‍ക്ക് പരിശീലനം നല്‍കാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

മോദിയുടെ വിയറ്റ്‌നാം സന്ദര്‍ശനം

2007 ജൂലൈയിലാണ് ഇന്ത്യയും വിയറ്റ്‌നാമും തമ്മില്‍ തന്ത്രപരമായ മേഖലകളില്‍ സഹകരണം ആരംഭിച്ചത്. 2016ല്‍ മോദിയുടെ വിയറ്റ്‌നാം സന്ദര്‍ശനം സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു.

ആകാശ് മിസൈലുകള്‍ വാങ്ങാന്‍ താത്പര്യം

ആകാശ് മിസൈലുകള്‍ വാങ്ങുന്നതില്‍ വിയറ്റ്‌നാം വളരെയധികം താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ സാങ്കേതിക വിദ്യ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ബ്രഹ്മോസ് വില്‍പ്പന പ്രതിസന്ധിയില്‍

അതേസമയം 290 കിലോ മീറ്റര്‍ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലുകളുടെ വില്‍പ്പനയില്‍ പ്രതിസന്ധിയുണ്ട്. ഇന്ത്യ- റഷ്യ സംയുക്ത ഉദ്യമമാണ് ബ്രഹ്മോസ്.

 

കൂടുതല്‍ സഹകരണം

സൈനിക പരിശീലനം, സാങ്കേതിക വിദ്യ കൈമാറ്റം, ഒന്നിച്ചുള്ള സംരംഭങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളില്‍ വിയറ്റ്‌നാമുമായി സഹകരിക്കാന്‍ ഇന്ത്യ പദ്ധതി ഇടുന്നുണ്ട്. 2013ല്‍ വിയറ്റ്‌നാം നാവിക സേനയ്ക്ക് ഇന്ത്യ പരിശീലനം നല്‍കിയിരുന്നു.

English summary
India is now actively discussing the possible sale of the indigenously developed Akash missile systems to Vietnam.
Please Wait while comments are loading...