കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്നത് ഇന്ത്യയില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ബാലവേല നിയമംമൂലം നിരോധിച്ചിട്ടും ലോകത്ത് ഏറ്റവും കൂടുതല്‍ ബാലവേല നടക്കുന്നത് ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. സ്‌റ്റോളന്‍ ചൈല്‍ഡ്്ഹുഡ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ 48.2 മില്യണ്‍ കുട്ടികള്‍ ബാലവേലയെടുക്കുന്നുണ്ടെന്ന് കണക്കാക്കുന്നു. ഇതില്‍ 31 മില്യണ്‍ കുട്ടികളും ബാലവേലയ്ക്ക് നിര്‍ബന്ധിക്കപ്പെടുകയും കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

നേരത്തെയുള്ള വിവാഹം, വിദ്യാഭ്യാസമില്ലായ്മ എന്നിവ കുട്ടിയുടെ ബാല്യം കവരുകയാണ്. ഇക്കാര്യത്തില്‍ ഇന്ത്യ ലോകത്ത് 116ാം സ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ അയല്‍ക്കാരായ ശ്രീലങ്ക (61), ഭൂട്ടാന്‍ (93), മ്യാന്‍മാര്‍ (112), നേപ്പാള്‍ (134), ബംഗ്ലാദേശ് എന്നിവര്‍ ഇക്കാര്യത്തില്‍ ഇന്ത്യയെക്കാളും മുമ്പിലാണ്.

child

ലോകത്താകമാനം 700 മില്യണ്‍ കുട്ടികളാണ് ചെറുപ്രായത്തില്‍ തന്നെ ജോലിയില്‍ ഏര്‍പ്പെടുന്നത്. കുട്ടികള്‍ക്കെതിരായ പീഡനങ്ങളും, ദാരിദ്ര്യവും, വിദ്യാഭ്യാസമില്ലായ്മയുമൊക്കെ പുറത്തുകൊണ്ടുവരികയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം, ശൈശവവിവാഹം, അനാഥത്വം തുടങ്ങിയവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കുട്ടികള്‍ക്കെതിരായ മനുഷ്യാവകാശം ഇന്ത്യയില്‍ വ്യാപകമായി ഹനിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങളും ബാല്യവും കവര്‍ന്നെടുക്കുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കുന്നില്ല. ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും ബാലവേല വലിയതോതിലാണ് നടക്കുന്നത്. കടുത്ത പീഡനമാണ് കുട്ടികള്‍ ഇതുവഴി നേരിടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

English summary
India has world’s highest number of stunted children, child workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X