കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവോമി സുരക്ഷിതമല്ലെന്ന് വ്യോമസേന

Google Oneindia Malayalam News

ദില്ലി : ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെ പുതുതരംഗമായ ഷവോമി സ്മാര്‍ട്ട് ഫോണുകള്‍ സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി വ്യോമസേന. ഉപയോക്താവിന്റെ വിവരങ്ങള്‍ ഷവോമി ചൈനയിലേക്ക് അയക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.

ഷവോമി ഫോണ്‍ ഉപയോഗിക്കുന്ന ഉപയോക്താവിന്റെ സര്‍വ്വീസ് പ്രൊവൈഡറുടെ പേര്, ഫോണ്‍ നമ്പര്‍, ഐഎഇഐ നമ്പര്‍, അഡ്രസ് ബുക്കിലെ കോണ്‍ടാക്ട് നമ്പരുകള്‍, സന്ദേശങ്ങള്‍ എന്നിവയാണ് ചൈനയിലെത്തിക്കുന്നതായി പറയുന്നത്. ഷവോമി പോലുളള ചൈനീസ് ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിര്‍ദേശം വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയിട്ടുണ്ട്.

xiaomi

സൈബര്‍ സുരക്ഷാ ലംഘനത്തിന്റെ പേരില്‍ ഷവോമിയ്‌ക്കെതിരെ തായ്‌വാനില്‍ അന്വേഷണം നടക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണുകളില്‍ ചൈനീസ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിനെതിരെ കരസേനയും നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഈയ്യിടെയാണ് ഫ്‌ലിപ്പ്കാര്‍ട്ട്‌ വഴി ഷവോമി ഫോണുകള്‍ ഇന്ത്യയില്‍ വില്പനയ്‌ക്കെത്തിയത്.

English summary
Indian Air Force warns against using Xiaomi phones citing security concerns. These are manufactured by the Chinese company. Indian Air Force suggests that Xiaomi devices send data to an agency which reports to the ministry of information industry in China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X