കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ വിമാനത്താവളത്തില്‍ പിടിയിലായ ഇന്ത്യക്കാരന്‍ മരിച്ച നിലയില്‍!! മരണ കാരണം.....??

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കസ്റ്റംസിന്‍റെ പിടിയിലായത്. ഇക്വഡോര്‍ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്ദ്യോഗസ്ഥരാണ് ആദ്യം കസ്റ്റഡിയിലെടുത്തത്.

  • By Gowthamy
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഇമിഗ്രേഷന്‍ രേഖകളില്ലാത്തതിനെ തുടര്‍ന്ന് അറ്റ്ലാന്‍റ വിമാനത്താവളത്തില്‍ വച്ച് കസ്റ്റംസിന്‍റെ പിടിയിലായ ഇന്ത്യന്‍ പൗരന്‍ കസ്റ്റഡിയില്‍ മരിച്ചു. 58കാരനായ അതുല്‍കുമാര്‍ ബാബുഭായി പട്ടേല്‍ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് അധികൃതരുടെ വിശദീകരണം. ആശുപത്രിയില്‍ ചികിത്സിലായിരുന്നു.

വാടക വീട്ടില്‍ യുവതിയുടെ മൃതദേഹം!അതും കഴുത്തറുത്ത നിലയില്‍!കൊല്ലപ്പെട്ടത് ഒളിച്ചോടി വന്ന വീട്ടമ്മ!വാടക വീട്ടില്‍ യുവതിയുടെ മൃതദേഹം!അതും കഴുത്തറുത്ത നിലയില്‍!കൊല്ലപ്പെട്ടത് ഒളിച്ചോടി വന്ന വീട്ടമ്മ!

കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കസ്റ്റംസിന്‍റെ പിടിയിലായത്. ഇക്വഡോര്‍ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഇയാളെ യുഎസ് കസ്റ്റംസ് ആന്റ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ ഉദ്ദ്യോഗസ്ഥരാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീട് അറ്റ്‍ലാന്റ സിറ്റി ഡിറ്റെന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുകയായിരുന്നു.

death

ഇവിടെ നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഇയാള്‍ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദവും പ്രമേഹവും ഉള്ളതായി കണ്ടെത്തിയിരുന്നു. ശനിയാഴ്ച ഇയാളുടെ രക്തത്തിലെ ഷുഗറിന്‍റെ അളവ് പരിശോധിച്ചപ്പോള്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് ചൊവ്വാഴ്ചയാണ് ഇയാള്‍ മരിച്ചത്.

മരണ വിവിരം ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇയാളുടെ ബന്ധുക്കളെയും അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അമേരിക്കയുടെ ഇമിഗ്രേഷന്‍ ആന്‍റ് കസ്റ്റംസ് എന്‍ഫോഴ്‌സ്മെന്‍റ് അധികൃതരുടെ കസ്റ്റഡിയില്‍ ഈ വര്‍ഷം മരിക്കുന്ന ആറാമത്തെ ആളാണ് ബാബുഭായി പട്ടേല്‍.

English summary
58 year old indian detained at atlanta airport dies in custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X