കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോണടയ്ക്കാതെ മുങ്ങിയതില്‍ ഒരു ഉളുപ്പുമില്ല! മാധ്യമങ്ങള്‍ പുകഴ്ത്താത്തതാണ് മല്യയുടെ പ്രശ്നം!

യുകെയില്‍ നടന്ന പരിപാടിയില്‍ സഹാറ ഫോഴ്‌സ് ഇന്ത്യ എന്ന പേരില്‍ ഫോര്‍മുല വണ്‍ കാര്‍ പുറത്തിറക്കിയിരുന്നു. ഈ നേട്ടത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാര്യമായി എടുക്കാതെ തന്റെ കുറ്റം പറയുക മാത്രമാണ് ഉണ്ടായതെന്ന്

  • By Gowthamy
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിവാദ വ്യവസായി വിജയ് മല്യ. ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന നേട്ടമുണ്ടാക്കിയിട്ടും മാധ്യമങ്ങള്‍ തന്നെ പുകഴ്ത്താതെ കണക്കിന് ആക്ഷേപിക്കുന്നുവെന്നാണ് മല്യയുടെ ആരോപണം.

യുകെയില്‍ നടന്ന പരിപാടിയില്‍ സഹാറ ഫോഴ്‌സ് ഇന്ത്യ എന്ന പേരില്‍ ഫോര്‍മുല വണ്‍ കാര്‍ പുറത്തിറക്കിയിരുന്നു. ഈ നേട്ടത്തെ ഇന്ത്യന്‍ മാധ്യമങ്ങള്‍ കാര്യമായി എടുക്കാതെ തന്റെ കുറ്റം പറയുക മാത്രമാണ് ഉണ്ടായതെന്ന് മല്യ. ട്വിറ്ററിലായിരുന്നു മല്യയുടെ പ്രതികരണം.

vijaya mallya

ബിജെപിയും കോണ്‍ഗ്രസും ചേര്‍ന്ന് തന്നെ പന്ത് തട്ടുകയാണെന്നും മല്യ പറയുന്നു. രണ്ട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍പെട്ട് ഫുട്‌ബോളായി മാറിയിരിക്കുകയാണ് താനെന്നാണ് മല്യ പറയുന്നത്. ഈ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളില്‍ നിന്ന് ഇത് വ്യക്തമാണെന്നും മല്യ പറയുന്നു.

തെളിവുകളുമായി അവര്‍ വരട്ടെയെന്നും മല്യ പറയുന്നുണ്ട്. അവരുടെ കൈയില്‍ തെളിവുണ്ടോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും മല്യ. ബ്രിട്ടന്‌റെ നിയമത്തിനു കീഴില്‍ താന്‍ സുരക്ഷിതനാണെന്നും ഇന്ത്യയിലേക്ക് തിരിച്ചു വരില്ലെന്നും മല്യ വ്യക്തമാക്കുന്നു. മല്യയെ കൈമാറുന്നതിന് ഇന്ത്യ ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്.

സിവില്‍ക്കേസുകള്‍ ക്രിമിനലാക്കിയത് കേന്ദ്ര സര്‍ക്കാരിന്റെ താത്പര്യ പ്രകാരമായിരുന്നുവെന്നും മല്യ ആരോപിക്കുന്നു.

English summary
Loan defaulter Vijay Mallya, who was at an event in UK to promote a new Formula One car launched by his team took to Twitter to claim that Indian media, instead of taking pride in a successful Indian entry into F1, was busy lambasting him.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X