കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ക്കെതിരായ വാര്‍ത്തകള്‍ മറന്നേക്കൂ!!വരുന്നു പെണ്‍കരുത്ത്!! പടയൊരുക്കം എന്തിനെന്നോ?

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് നാവിക സേന അനുമതി നല്‍കിയിരിക്കുന്നത്. ക്രൂ അംഗങ്ങള്‍ മുഴുവനും സ്ത്രീകളാണ് എന്നതാണ് ഇതിന്റെ പ്രത്യേകത.

  • By Gowthamy
Google Oneindia Malayalam News

പനാജി: എവിടെയും സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിന്റെ വാര്‍ത്തകള്‍ മാത്രം എന്ന ആശങ്കയിലാണോ? ടിവിയിലും പത്രത്തിലുമൊക്കെ സ്ത്രീകള്‍ ആക്രമിക്കപ്പെട്ടതിന്റെയും പീഡിപ്പിക്കപ്പെട്ടതിന്റെയും വാര്‍ത്തകള്‍ മാത്രം. ഇതൊക്കെ കേട്ട് ആത്മ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നവരാണോ? എന്നാല്‍ പെണ്‍ കരുത്തിനെ കുറിച്ച് പറയുന്ന ഒരു വാര്‍ത്ത ഉണ്ട്.

ഇത് വെറും കരുത്തല്ല. ഇത് താന്‍ ഡാ പെണ്ണ് എന്ന് പറഞ്ഞുപോകും. വാര്‍ത്ത മറ്റൊന്നുമല്ല, പായ് വഞ്ചിയില്‍ ലോകം ചുറ്റിവരാന്‍ തയ്യാറെടുക്കുകയാണ് ഒരു കൂട്ടം പെണ്ണുങ്ങള്‍. ഇന്ത്യന്‍ നാവിക സേനിയിലെ കരുത്തരായ ആറു പേരാണ് സമുദ്ര സഞ്ചാരത്തിന് ഒരുങ്ങുന്നത്.

 സ്ത്രീകള്‍ മാത്രം

സ്ത്രീകള്‍ മാത്രം

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു യാത്രയ്ക്ക് നാവിക സേന അനുമതി നല്‍കിയിരിക്കുന്നത്. ക്രൂ അംഗങ്ങള്‍ മുഴുവനും സ്ത്രീകളാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. 2017 ഓഗസ്റ്റിലാണ് പര്യടനം ആരംഭിക്കുന്നത്.

നീറ്റിലിറക്കി

നീറ്റിലിറക്കി

നാവിക സേനയുടെ പായ് വഞ്ചിയായ തരിണിയിസലാണ് പെണ്‍ സംഘത്തിന്റെ യാത്ര. ഗോവയിലെ മണ്ഡോവി ബോട്ട് പൂളില്‍ തരിണിയുടെ നീറ്റിലിറക്കല്‍ ചടങ്ങുകള്‍ നടന്നു. ചടങ്ങില്‍ പങ്കെടുത്ത അഡ്മിറല്‍ സുനില്‍ ലാംബ സംഘാംഗങ്ങളെ അഭിനന്ദിച്ചു.

 മൗറീഷ്യസ് യാത്ര

മൗറീഷ്യസ് യാത്ര

പരിശീലനത്തിന്റെ ഭാഗമായി തരിണിയിലെ അംഗങ്ങള്‍ ഇന്ത്യ മുതല്‍ മൗറീഷ്യസ് വരെയും തിരിച്ചും പിന്നെ ഗോവ മുതല്‍ കേപ് ഡൗണ്‍ വരെയും സഞ്ചരിച്ചിരുന്നു. ഐഎന്‍എസ് വി മാദേയിയിയിലായിരുന്നു ഇവരുടെ യാത്ര. 10,000 നോട്ടിക്കല്‍ മൈല്‍ ആണ് ഇവര്‍ സഞ്ചരിച്ചത്.

 അതിജീവിച്ചു

അതിജീവിച്ചു

കടുത്ത പ്രതിബന്ധങ്ങളെ അതിജീവിച്ചായിരുന്നു ഇവര്‍ പരിശീലന യാത്ര പൂര്‍ത്തിയാക്കിയത്. കനത്ത മഴയും കാറ്റും അതിജീവിച്ചാണ് ഇവര്‍ യാത്ര പൂര്‍ത്തിയാക്കിയത്. ഈ യാത്രയില്‍ നിന്നുള്ള പ്രചോദനമാണ് ഭൂമി തന്നെ ചുററി വരുന്ന യാത്രയ്ക്ക് സംഘത്തിന് ആത്മവിശ്വാസം നല്‍കിയത്.

 പെണ്‍കരുത്ത്

പെണ്‍കരുത്ത്

ലെഫ്. കമാന്‍ഡര്‍ വര്‍തിക ജോഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശീലനം പൂര്‍ത്തിയാക്കി യാത്രയ്ക്ക് ഒരുങ്ങുന്നത്. ലെഫ്. കമാന്‍ഡര്‍ പ്രതിഭ ജംവാല്‍, ലെഫ്. ഐശ്വര്യ ബോധപതി, ലെഫ്. പതരപാല്ലി സ്വാതി, ലെഫ്. വിജയ ദേവി, ലെഫ്. പായല്‍ ഗുപ്ത എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍.

English summary
The Indian Navy's second sailboat Tarini was inducted in a glittering ceremony at the INS Mandovi Boat Pool.The vessel will be the India Navy's first all-woman global circumnavigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X