കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിന്‍ വിട്ടാല്‍ നോ റീഫണ്ട്, കാന്‍സല്‍ ചെയ്താല്‍ ഇരുട്ടടി

  • By Kishor
Google Oneindia Malayalam News

ദില്ലി: തീവണ്ടി യാത്രക്കാര്‍ക്ക് മോദി സര്‍ക്കാരിന്റെ വക വീണ്ടും അച്ഛേ ദിന്‍. ടിക്കറ്റ് കാന്‍സലേഷന്‍ എന്ന ആശയം തന്നെ വെള്ളത്തിലാക്കുന്ന റെയില്‍വേയുടെ തീരുമാനം ഈ മാസം ആദ്യമാണ് പ്രഖ്യാപിച്ചത്. അനാവശ്യമായി ടിക്കറ്റ് എടുത്ത് വെക്കുന്ന ഏജന്‍സികളെ നിലക്ക് നിര്‍ത്താനാണ് എന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ പണികിട്ടാന്‍ പോകുന്നത് സാധാരണ യാത്രക്കാര്‍ക്ക് കൂടിയാണ് എന്നത് മൂന്നരത്തരം.

ട്രെയിന്‍ പുറപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ റീഫണ്ട് ചെയ്ത് കിട്ടില്ല എന്നതാണ് പുതിയ തീരുമാനങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത്. കഴിഞ്ഞില്ല, യാത്ര പുറപ്പെടുന്നതിന് ചുരുങ്ങിയത് നാല് മണിക്കൂര്‍ മുമ്പെങ്കിലും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താലേ പണം തിരിച്ചുകിട്ടൂ. എന്നാലും അതിലും പരമാവധി റെയില്‍വേ പിടുങ്ങും. അതിന്റെ കണക്ക് വിവരങ്ങള്‍ ഇങ്ങനെ.

സ്ലീപ്പര്‍ ക്ലാസില്‍ ഇരട്ടി നഷ്ടം

സ്ലീപ്പര്‍ ക്ലാസില്‍ ഇരട്ടി നഷ്ടം

യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ 60 രൂപ നഷ്ടം വരും. നേരത്തെ ഇത് 30 രൂപയായിരുന്നു. തേര്‍ഡ് എ സിയില്‍ 90 രൂപയായിരുന്ന ക്യാന്‍സലേഷന്‍ ചാര്‍ജ്ജ് 180 രൂപയാക്കിയിട്ടുണ്ട്.

ട്രെയിന്‍ വിട്ടാല്‍ തീര്‍ന്നു

ട്രെയിന്‍ വിട്ടാല്‍ തീര്‍ന്നു

നിശ്ചിത ട്രെയിന്‍ പുറപ്പെട്ടാല്‍ പിന്നെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ നോക്കേണ്ട. ക്യാന്‍സല്‍ ചെയ്തിട്ടും കാര്യമില്ല, റീഫണ്ട് ചെയ്ത് കിട്ടില്ല എന്നത് തന്നെ കാരണം.

സെക്കന്‍ഡ് എസിയിലും കൂടി

സെക്കന്‍ഡ് എസിയിലും കൂടി

സെക്കന്‍ഡ് എസിയില്‍ 100 രൂപയായിരുന്ന ക്യാന്‍സലേഷന്‍ ചാര്‍ജ് ഇരട്ടിയാക്കി. ടിക്കറ്റൊന്നിന് 200 രൂപയാണ് ചെലവ് വരിക.

വെയ്റ്റിങ് ലിസ്റ്റിന് വേറെ നിയമം

വെയ്റ്റിങ് ലിസ്റ്റിന് വേറെ നിയമം

വെയ്റ്റിങ് ലിസ്റ്റിനും ആര്‍ എ സിക്കും ഈ നിരക്കുകള്‍ ബാധകമല്ല. ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ വെയ്റ്റിങ് ലിസ്റ്റിനും ആര്‍ എ സിക്കും റീഫണ്ട് അനുവദനീയമാണ്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Starting this Friday, Nov 13, Indian Railways changed train ticket cancellation charges and revised refund options. While ticket cancellation charges have been doubled, refund options will be available only till four hours before the scheduled departure of a train.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X