കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപ്പു തീറ്റയില്‍ ഇന്ത്യക്കാര്‍ മുന്നില്‍ , ഇങ്ങനെപോയാല്‍ ഒരുപാട് വെള്ളം കുടിക്കും !

ഉപ്പുപയോഗത്തില്‍ മുന്നിലുള്ളത് ഇന്ത്യക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നതിലും രണ്ടിരിട്ടയാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗം.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഉപ്പ് ഒഴിവാക്കാനാകാത്ത ഘടകമാണ്. ആഹാരത്തിന് രുചി പകരുന്നതില്‍ മാത്രമല്ല, ആരോഗ്യത്തിനും ഉപ്പ് പ്രധാനപ്പെട്ടത് തന്നെയാണ്. എന്നു കരുതി ഉപ്പുകലക്കി കുടിക്കാന്‍ പറ്റില്ല. ഉപ്പിന്റെ ഉപയോഗം സംബന്ധിച്ച് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ പുറത്തു വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

ഉപ്പുപയോഗത്തില്‍ മുന്നിലുള്ളത് ഇന്ത്യക്കാരാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നതിലും രണ്ടിരിട്ടയാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗം. ജോര്‍ജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഹെല്‍ത്ത് നടത്തിയ പഠനങ്ങളാണ് ഇന്ത്യക്കാരുടെ ഉപ്പുപയോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

Salt

19 വയസിനു മുകളില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയിരിക്കുന്നത്. ദിവസേന അഞ്ച് ഗ്രാം ഉപ്പാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യക്കാര്‍ ദിവസേന ഉപയോഗിക്കുന്നതാകട്ടെ 10.98 ഗ്രാം ഉപ്പാണെന്നാണ് പഠനം വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ തെക്കും കിഴക്കും ഭാഗങ്ങളിലുള്ളവരാണ് ഏറ്റവും അധികം ഉപ്പ് ഉപയോഗിക്കുന്നത്. ത്രിപുരയാണ് ഉപ്പുപയോഗത്തില്‍ ഏറ്റവും മുന്നില്‍ 14 ഗ്രാം ഉപ്പാണ് ദിവസേന ത്രിപുരക്കാര്‍ ഉപയോഗിക്കുന്നത്. ഇത് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്നതിന്റെ മൂന്നിരട്ടിയാണ്.

കഴിഞ്ഞ മുപ്പത് വര്‍ഷത്തിനിടെയാണ് ഇന്ത്യക്കാരുടെ ആഹാരക്രമത്തില്‍ മാറ്റമുണ്ടായിരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍, പഴങ്ങള്‍ പച്ചക്കറികള്‍ എന്നിവയ്ക്കു പകരം ഫാസ്റ്റ് ഫുഡ് ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാരില്‍ കൂടുതല്‍ പേരുമെന്നും പഠനം പറയുന്നു.

ഇതിന്റെ ഫലമായിട്ടാണ് ആഹാരക്രമത്തില്‍ ഉപ്പ്, പഞ്ചസാര, മോശം കൊഴുപ്പ് എന്നിവ അമിതമായതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ക്ലെയര്‍ ജോണ്‍സന്‍ പറയുന്നു. ഇന്ത്യക്കാരില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം, ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവരുടെ എണ്ണം വര്‍ധിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

രാജ്യത്ത് ഉപ്പിന്റെ അമിത ഉപയോഗം വര്‍ധിച്ചു വരുന്നത് തടയണമെന്ന് പഠനം ആവശ്യപ്പെടുന്നു. ഉപ്പുപയോഗത്തിന്റെ കാര്യത്തില്‍ നഗരമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ലെന്നും പഠനം. 2030 ഓടെ ഇന്ത്യയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദം ഉള്ളവരുടെ എണ്ണം 213 മില്യണായി വര്‍ധിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്.

English summary
Indians are consuming more than double the recommended amount of salt by WHO in their diets, thus putting themselves at increased risk of cardiovascular diseases and early deaths, a study claimed today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X