കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ സിറിഞ്ച് കൊണ്ട് കുത്തുന്ന ഭീകരന്‍ ആന്ധ്രയില്‍

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: സ്ത്രീകള്‍ക്കുനേരെ സിറിഞ്ച് ആക്രമണം നടത്തുന്ന ഭീകരന്‍ ആന്ധ്രയില്‍. ആന്ധ്രാപ്രദേശില്‍ ഭീതി പടര്‍ത്തുകയാണ് ഈ അജ്ഞാതന്‍. സ്ത്രീകളുടെ ശരീരത്തില്‍ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയെന്നത് ഇയാളുടെ വിനോദമായി മാറിയിരിക്കുകയാണ്.

സംഭവം പതിവായപ്പോള്‍ സ്ത്രീകള്‍ക്ക് റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതുവരെ, 15 ഓളം സ്ത്രീകള്‍ക്ക് ഇയാളില്‍ നിന്നും പരിക്കേറ്റിട്ടുണ്ട്. ബൈക്കില്‍ എത്തിയാണ് ഇയാള്‍ ആക്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇയാളെ നാട്ടുകാര്‍ക്ക് പിടികൂടാനുമായിട്ടില്ല.

syringe

ബൈക്കിലെത്തി റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളെ സിറിഞ്ച് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും പിന്നീട് മിന്നും വേഗതയില്‍ ഓടിരക്ഷപ്പെടുകയുമാണ് പതിവ്. എന്താണ് ഇയാളുടെ ലക്ഷ്യം എന്ന് വ്യക്തമല്ല. ആന്ധ്രയിലെ പഞ്ചിമഗോദാവരി ജില്ലയിലാണ് ഈ സിറിഞ്ച് ഭീകരന്‍ ഉള്ളത്. പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഇയാളെ പിടികൂടിയിട്ടില്ല.

ദൃക്‌സാക്ഷികളുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറിഞ്ച് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കി പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഒരുലക്ഷം രൂപ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി. 50 അംഗ പോലീസ് ടീമിനാണ് അന്വേഷണ ചുമതല.

ഇയാളുടെ അക്രമത്തില്‍ ചെറിയ പെണ്‍കുട്ടികളും ഇരയായിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ച സിറിഞ്ച് പോലീസ് കണ്ടെടുത്തിട്ടുണ്ട്. എന്താണ് ഇയാള്‍ സിറിഞ്ചില്‍ ഉപയോഗിക്കുന്നതെന്നറിയാന്‍ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു. എന്നാല്‍, വിഷമോ, മയക്കുമരുന്നോ, വൈറസോ ഇതില്‍ അടങ്ങിയിട്ടില്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്.

English summary
Nearly 50 police teams in Andhra Pradesh- that's about 400 cops -are searching for a man who has been dubbed 'injection psycho' in the local media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X