കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈനികനെ അംഗഛേദം നടത്തിയത് ജെയ്‌ഷെ മുഹമ്മദ്!!! ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ടെത്തല്‍

17 സിഖ് ബറ്റാലിയനിലെ മന്‍ദീപ് സിംഗിനെയാണ് വെള്ളിയാഴ്ച മച്ചില്‍ സെക്ടറില്‍ വച്ച് പാക് സൈന്യം കൊലപ്പെടുത്തിയത്

  • By Sandra
Google Oneindia Malayalam News

ദില്ലി: ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വച്ച് ഇന്ത്യന്‍ സൈനികന്റെ മൃതശരീരം വികലമാക്കിയതിന് പിന്നില്‍ പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദാവാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍. 17 സിഖ് ബറ്റാലിയനിലെ മന്‍ദീപ് സിംഗിനെയാണ് വെള്ളിയാഴ്ച മച്ചില്‍ സെക്ടറില്‍ വച്ച് പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയത്.

മച്ചില്‍ സെക്ടറില്‍ വൈകിട്ട് നാലിന് ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് ബെയ്‌സില്‍ പട്രോളിംഗിലായിരുന്ന മന്‍ദീപ് കൗര്‍ കൊല്ലപ്പെടുന്നത്. പാക് ഭീകരര്‍ നടത്തിയ മിന്നലാക്രമണം രാത്രി ഏഴ് വരെ നീണ്ടുനില്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം ഒരു പാക് ഭീകരനെ വെടിവച്ച് വീഴ്ത്തിയെങ്കിലും ഇയാളുടെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

നിയന്ത്രണ രേഖ കടക്കാന്‍

നിയന്ത്രണ രേഖ കടക്കാന്‍

പാക് ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ ത്വയ്ബ എന്നിവയുടെ 250- മുതല്‍ 300 വരെ ഭീകരര്‍ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സുരക്ഷയൊരുക്കാന്‍ ബാറ്റ് സംഘം

സുരക്ഷയൊരുക്കാന്‍ ബാറ്റ് സംഘം

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറുന്ന ഭീകരരെ നേരിടാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ നിയമിക്കുന്നതിനെക്കുറിച്ച് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ ആലോചന നടത്തുന്നുണ്ട്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ സെപ്തംബര്‍ 28- 29 തിയ്യതികളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്നായിരുന്നു ഈ സആലോചന.

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ ദല്‍ബീര്‍ സിംഗും പാകിസ്താന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമെന്ന് കാണിച്ച് നോര്‍ത്തേണ്‍ കമാന്‍ഡിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു ഇന്ത്യയുടേത്.

മോര്‍ട്ടാര്‍ ഷെല്ലാക്രമണം

മോര്‍ട്ടാര്‍ ഷെല്ലാക്രമണം

സെപ്തംബര്‍ 29ലെ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ തുടര്‍ന്ന് അതിര്‍ത്തിയിലെ 101 ബിഎസ്എഫ് പോസ്റ്റുകള്‍ ആക്രമിക്കാന്‍ പാക് സൈന്യം ലക്ഷ്യം വച്ചതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇന്ത്യ- പാക് അന്തരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും പാകിസ്താന്‍ 82 മോര്‍ട്ടാര്‍ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിക്കുന്നത്.

English summary
Intelligence agencies indicate Jaish-e-Mohammed may be behind Indian soldier’s mutilation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X