കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ നാലിടത്ത് ഭീകരാക്രമണം! അതിർത്തി കടന്നത് 20 ലഷ്കർ ഭീകരർ, ഇന്റലിജൻസ് മുന്നറിയിപ്പ്

സെൻട്രൽ ഇന്റലിജൻസ് ഏജന്‍സികളുടേതാണ് മുന്നറിയിപ്പ്.

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ആക്രമണം നടത്തുന്നതിനായി ലഷകർ ഇ ത്വയ്ബ ഭീകരർ ഇന്ത്യയിലേയ്ക്ക് കടന്നതായി ഇന്‍റലിജൻസ് മുന്നറിയിപ്പ്. 20 ലഷ്കർ ഇ ത്വയ്ബ ഭീകരർ പാക് ചാര സംഘടന ഐഎസ്ഐയുടെ നിർദേശത്തോടെ ഇന്ത്യയിലേയ്ക്ക് കടന്നിട്ടുണ്ടെന്നും ദില്ലി, മുംബൈ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വലിയ ഭീകരാക്രമണങ്ങൾ നടത്തുകയാണ് ഭീകരരുടെ ലക്ഷ്യമെന്നും ഇന്‍റലിജന്‍സ് മുന്നറിയിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. സെൻട്രൽ ഇന്റലിജൻസ്ഏജന്‍സികളുടേതാണ് മുന്നറിയിപ്പ്.

ഇന്‍റലിജൻസ് മുന്നറിയിപ്പ് കണക്കിലെടുത്ത് ദില്ലി പോലീസിന്റെ വിവിധ യൂണിറ്റുകൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട‍്. ഭീകരവിരുദ്ധ നീക്കങ്ങള്‍ ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ട്.

lashkar-

രാജ്യത്തെ മെട്രോ സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തിപ്പെടുത്താൻ നിർദേശമുണ്ട്. ഇതിന് പുറമേ തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളം, വിനോദസ‍ഞ്ചാരികൾ താമസിക്കുന്ന ഹോട്ടലുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കാനും നിർദേശമുണ്ട്.

English summary
Central intelligence agencies have warned anti-terror units in cities that a group of 20-21 terrorists of Lashkar-e-Taiba​ (LeT) have entered in India, and are preparing to launch an attack.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X