കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ പഞ്ചാബ് ആക്രമിക്കും!!! ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്

ബാബര്‍ ഖല്‍സ ഭീകരസംഘടനാംഗങ്ങള്‍ വടക്കേന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്

  • By Sandra
Google Oneindia Malayalam News

ചണ്ഡിഗഡ്: പാകിസ്താന്റെ പരിശീലനം നേടിയ 12 ഭീകരര്‍ പഞ്ചാബിലേക്ക് കടന്നിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ആയുധ ധാരികളായ ബാബര്‍ ഖല്‍സ ഭീകരസംഘടനാംഗങ്ങള്‍ വടക്കേന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത്.

ഒക്ടോബര്‍ 23ന് പഞ്ചാബില്‍ നിന്ന് അറസ്റ്റിലായ ഭീകരന്‍ കമല്‍ദീപ് സിംഗില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങളാണ് പഞ്ചാബ് പൊലീസിന് നിര്‍ണ്ണായകമായത്. 12 ഖലാസ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്തുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കാനൊരുങ്ങുന്നതായി കശ്മീര്‍ സ്വദേശിയായ കമല്‍ദീപ് സിംഗ് അവകാശപ്പെടുകയായിരുന്നു. പാകിസ്താനില്‍ നിന്ന് മികച്ച ആയുധ പരിശീലനം ലഭിച്ചവരാണ് ആക്രമിക്കാനെത്തുന്നതെന്നും സിംഗ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

terror

സംഭവത്തെ തുടര്‍ന്ന് ഭീകരാക്രമണം തടയുന്നതിനായി സംസ്ഥാനത്തും അതിര്‍ത്തി പ്രദേശങ്ങളിലും ഭീകരര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിന് വേണ്ടി സംസ്ഥാന പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പഞ്ചാബ് തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിന് പിന്നിലുള്ളതെന്നാണ് സൂചനകള്‍.

English summary
Intelligence agencies warns possible attacks in Punjaba after terrorists have entered to the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X