കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒളിഞ്ഞു നോക്കാനും നുഴഞ്ഞു കയറാനും വരേണ്ട!ബംഗ്ലാദേശ്, പാകിസ്ഥാന്‍ അതിര്‍ത്തികള്‍ അടച്ചിടുമെന്ന്...

മദ്ധ്യപ്രദേശിലെ തെക്കന്‍പൂരില്‍ ബിഎസ്എഫ് ജവാന്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Google Oneindia Malayalam News

ഭോപ്പാല്‍: പാകിസ്ഥാനും ബംഗ്ലാദേശുമായുള്ള അതിര്‍ത്തികള്‍ എന്നന്നേക്കുമായി അടയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അടുത്ത വര്‍ഷത്തോടെ പാകിസ്ഥാനുമായുള്ള എല്ലാ അതിര്‍ത്തികളും അടയ്ക്കും. പിന്നീട് ബംഗ്ലദേശുമായുള്ള അതിര്‍ത്തികളും അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുമായുള്ള അതിര്‍ത്തികള്‍ അടയ്ക്കുന്നതോടെ ഭീകരവാദത്തിനെതിരെയും അഭയാര്‍ത്ഥികള്‍ക്കെതിരെയും രാജ്യത്തിന്റെ സുപ്രധാന ചുവടുവെയ്പ്പാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. മദ്ധ്യപ്രദേശിലെ തെക്കന്‍പൂരില്‍ ബിഎസ്എഫ് ജവാന്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തികള്‍ അടച്ചിടും...

അതിര്‍ത്തികള്‍ അടച്ചിടും...

പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി അടയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി 2018ല്‍ പാകിസ്ഥാന്‍ അതിര്‍ത്തി അടയ്ക്കും. ബംഗ്ലദേശ് അതിര്‍ത്തി കൂടി അടയ്ക്കുന്നതോടെ തീവ്രവാദത്തിനെതിരെയും അഭയാര്‍ത്ഥികള്‍ക്കെതിരെയും ഇന്ത്യയുടെ സുപ്രധാന ചുവട് വെയ്പ്പാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

ബിഎസ്എഫിനെ പ്രശംസിച്ച് മന്ത്രി...

ബിഎസ്എഫിനെ പ്രശംസിച്ച് മന്ത്രി...

അതിര്‍ത്തി അടയ്ക്കുന്ന നീക്കങ്ങള്‍ കേന്ദ്ര അഭ്യന്തര സെക്രട്ടറി കൃത്യമായി നിരീക്ഷിക്കുമെന്നും, ബിഎസ്എഫ് ഉദ്യോഗസ്ഥരും ഇതിന് മേല്‍നോട്ടം വഹിക്കുമെന്നും മന്ത്രി പറഞ്ഞു. അതിര്‍ത്തിയിലെ ഇടപെടലിലൂടെ അയല്‍രാജ്യങ്ങളുടെ പ്രശസ്തി പിടിച്ചുപറ്റിയ ബിഎസ്എഫിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

സൈനികര്‍ക്ക് പരാതി അറിയിക്കാം...

സൈനികര്‍ക്ക് പരാതി അറിയിക്കാം...

സേനയില്‍ സേവനമനുഷ്ടിക്കുന്നവരുടെ പരാതികളും പ്രശ്‌നങ്ങളും അറിയിക്കുന്നതിനും അവ പരിഹരിക്കുന്നതിന് സേനയ്ക്കുള്ളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ബിഎസ്എഫ് ജവാന്മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്ത അദ്ദേഹം ബിഎസ്എഫ് അക്കാദമിയിലെ ശ്വാന പരിശീലനകേന്ദ്രം സന്ദര്‍ശിച്ചാണ് മടങ്ങിയത്.

English summary
International boundaries with Pak, B'desh to be sealed by 2018: Rajnath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X