കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും

  • By Sruthi K M
Google Oneindia Malayalam News

പനാജി:താരരാജക്കന്മാരുടെ നിറ സാന്നിദ്ധ്യത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും. പനാജിയിലെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്‌റ്റേഡിയമാണ് ഈ ശുഭമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. വൈകീട്ടാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചനാണ് ചടങ്ങിന് തിരികൊളുത്തുക. ഭാര്യ ജയ ബച്ചനും ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും എന്നതും മേളയ്ക്ക് മാറ്റു കൂട്ടും. 45ാംമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ കാണികള്‍ കാത്തിരിക്കുന്ന മറ്റൊരു നിമിഷം കൂടിയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ അവാര്‍ഡ് വാങ്ങാന്‍ സൂപ്പര്‍താരം രജനീകാന്ത് മേളയില്‍ എത്തുമെന്നതാണ് മറ്റൊരു പുതുമ.

സിനിമയില്‍ ഒന്നിച്ചു അഭിനയിക്കാത്ത രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ ഒരു വേദിയില്‍ ഒന്നിക്കുന്നു എന്നതും പുതുമയേറിയ ഒന്നാണ്. 45ാംമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂര്‍ത്തിയായതായി ഐഎഫ്എഫ്‌ഐ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ അറിയിച്ചു. ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സീന്‍ മഖ്മല്‍ബഫിന്റെ ദ് പ്രസിഡന്റ് ആണ് ഉദ്ഘാടനത്തിന് പ്രദര്‍ശിപ്പിക്കുന്ന ആദ്യ ചിത്രം.

iffi-goa

ബോളിവുഡ് താരങ്ങളായ അനുപംഖേറും രവീണ ടണ്ടനുമാണ് ചടങ്ങിലെ അവതാരകരായി എത്തുന്നത്. മലയാള സിനിമയുടെ താരസുന്ദരി ശോഭനയും സംഘവും അണിയിച്ചൊരുക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങിലെത്തും. മക്മല്‍ബഫും ഓസ്‌ട്രേലിയന്‍ സംവിധായകന്‍ പോള്‍കോക്‌സും മേളയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. സംവിധായകന്‍ ഷാജി എന്‍.കരുണാണ് മേളയുടെ സിഗ്നേച്ചര്‍ ഫിലിം തയാറാക്കിയത്.

75 രാജ്യങ്ങളില്‍ നിന്നുള്ള 179 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇവയില്‍ 20 ചിത്രങ്ങളുടെ ഏഷ്യയിലെ ആദ്യപ്രദര്‍ശനമായിരിക്കും ഗോവയില്‍ നടക്കുക. ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന 91 ചിത്രങ്ങളും, ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച 28 ചിത്രങ്ങളും ആസ്വാദകര്‍ക്കിടയില്‍ എത്തും. ലോകസിനിമ വിഭാഗത്തില്‍ 61 ചിത്രങ്ങളും, മാസ്റ്റര്‍ സ്‌ട്രോക്ക് വിഭാഗത്തില്‍ പതിനൊന്നും ഫെസ്റ്റിവല്‍ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ ഇരുപതും, സോള്‍ ഓഫ് ഏഷ്യ വിഭാഗത്തില്‍ ഏഴും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. മലയാളക്കരയില്‍ നിന്നും ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ നോര്‍ത്ത് 24 കാതം, ദൃശ്യം, 1983, ഞാന്‍, മുന്നറിയിപ്പ്, ഞാന്‍ സ്റ്റീവ് ലോപ്പസ്, സ്വപാനം എന്നീ ഏഴു ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നുണ്ട്. ശുഭ സുദിനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ചലച്ചിത്ര മേള നവംബര്‍ 30 വരെ നീണ്ടു നില്‍ക്കും.

English summary
International film festival begins today. Two Indian films superstar Amitabh Bachchan and Rajinikanth will share the stage at the opening ceremony.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X