കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത രാഷ്ട്രപതി സ്റ്റൈല്‍മന്നന്‍ രജനീകാന്ത്?? നരേന്ദ്രമോദിയും ബിജെപിയും ഞെട്ടിക്കുന്നു!!!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: 2002ല്‍ അടല്‍ ബിഹാരി വാജ്‌പേയി നയിച്ച ബി ജെ പി സര്‍ക്കാര്‍ ഒന്ന് ഇന്ത്യയെ ഒട്ടാകെ ഞെട്ടിച്ചതാണ്. ആരും പ്രതീക്ഷിക്കാത്ത ഒരു എ പി ജെ അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയായിരുന്നു അത്. ഇപ്പോഴിതാ, ഒന്നരപതിറ്റാണ്ടിന് ശേഷം മറ്റൊരു രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ ബി ജെ പിക്ക് അവസരം കിട്ടിയിരിക്കുകയാണ്. ആരായിരിക്കും നരേന്ദ്ര മോദിയും ബി ജെ പിയും നിശ്ചയിക്കുന്ന രാഷ്ട്രപതി. അവിടെയാണ് ട്വിസ്റ്റ്.

അത് രജനീകാന്തോ

അത് രജനീകാന്തോ

ഇന്ത്യയുടെ അടുത്ത രാഷ്ട്രപതിയാകുന്നത് സ്റ്റൈല്‍ മന്നന്‍ രജനീകാന്താണോ. അതെ എന്നാണ് ദില്ലിയിലെയും തമിഴ്‌നാട്ടിലെയും ചില സര്‍ക്കിളുകളില്‍ നിന്നുള്ള ചര്‍ച്ചകള്‍ നല്‍കുന്ന സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് തമിഴ്‌നാട്ടില്‍ നിന്നുള്ള താരരാജാവിനെ പരിഗണിച്ചേക്കും എന്നാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്.

അപ്പോള്‍ അദ്വാനി, ജോഷി ഇവരൊക്കെ

അപ്പോള്‍ അദ്വാനി, ജോഷി ഇവരൊക്കെ

മുതിര്‍ന്ന ബി ജെ പി നേതാക്കളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ പേരുകള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ അയോധ്യ കേസില്‍ പേര് വന്നതോടെ ഇരുവരും പരമോന്നത സ്ഥാനത്തെത്താനുള്ള സാധ്യത മങ്ങി. മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്റെ പേരും കേട്ടിരുന്നു എങ്കിലും പനാമ പേപ്പര്‍ കേസ് ആ സാധ്യതയും മടക്കി.

എന്തുകൊണ്ട് രജനീകാന്ത്

എന്തുകൊണ്ട് രജനീകാന്ത്

ഈ സാഹചര്യത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് സര്‍വ്വസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ ബി ജെ പി കണ്ടുപിടിക്കേണ്ടതുണ്ട്. പ്രണബ് മുഖര്‍ജിക്ക് എന്തായാലും ഒരവസരം കൂടി ബി ജെ പി നല്‍കാനുള്ള സാധ്യത വിരളമാണ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ഉണ്ടെങ്കിലും ബിജെഡി, എഐഎഡിഎംകെ എന്നിവരുടെ പിന്തുണ കൂടി ബിജെപിക്ക് വേണം.

രജനിയാണ് ബെസ്റ്റ്

രജനിയാണ് ബെസ്റ്റ്

സര്‍വ്വസമ്മതനാണ് രജനീകാന്ത്. എ ഐ എ ഡി എം കെ പോയിട്ട് ഡി എം കെയും കോണ്‍ഗ്രസും പോലും രജനീകാന്തിനെ പിന്തുണക്കും. അല്ലാതെ തരമില്ല എന്നതാണ് സ്ഥിതി. പേഴ്‌സണാലിറ്റി എന്ന നിലയിലും രജനി നല്ലൊരു ചോയ്‌സാണ്. വിനയാന്വിതന്‍. വിവാദങ്ങളില്‍ പെടാത്ത വ്യക്തിത്വം. എല്ലാവരും അംഗീകരിക്കുന്ന, ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരില്‍ ഒരാള്‍.

രാഷ്ട്രീയമില്ലാത്ത രജനി

രാഷ്ട്രീയമില്ലാത്ത രജനി

തമിഴ്‌നാട്ടില്‍ എന്ന് വേണ്ട ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ലോയല്‍ ഫാന്‍സുള്ള സിനിമാ താരമാണ് രജനീകാന്ത്. എന്നിട്ടും ഇത് വരെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ രജനി തയ്യാറായിട്ടില്ല. ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അടുപ്പവും കാണിച്ചിട്ടില്ല. രജനീകാന്തിനെ സ്വന്തം പാളയത്തില്‍ എത്തിക്കാന്‍ ബി ജെ പി പലവട്ടം ശ്രമം നടത്തിയിരുന്നു എന്നതും ഈ സാചഹചര്യത്തില്‍ ശ്രദ്ധേയമാണ്.

മിസൈലിന് പിന്നാലെ കല

മിസൈലിന് പിന്നാലെ കല

മിസൈല്‍ മാന്‍ എന്ന് പേരുള്ള അബ്ദുള്‍ കലാമിനെ രാഷ്ട്രപതിയാക്കിയ ബി ജെ പി കലാരംഗത്ത് നിന്നുള്ള ഒരാളെ രാഷ്ട്രപതിയാക്കാനുള്ള എല്ലാ സാധ്യകയും ഉണ്ട് എന്ന് തന്നെയാണ് സൂചനകള്‍. രാഷ്ട്രീയത്തിന് അതീതമായ ഈ തിരഞ്ഞെടുപ്പിലൂടെ ലോകത്തിന് ഒരു സന്ദേശം കൊടുക്കാനും ഇന്ത്യയ്ക്കും മോദി സര്‍ക്കാരിനും കഴിയും.

രാഷ്ട്രീയമാണ് പ്രധാനം

രാഷ്ട്രീയമാണ് പ്രധാനം

എന്ന് കരുതി രജനീകാന്തിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ത്തുന്നതില്‍ ബി ജെ പിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല എന്ന് ആരും കരുതരുത്. തമിഴ് രാഷ്ട്രീയത്തിലേക്കുള്ള ബി ജെ പിയുടെ ഏറ്റവും വലിയ എന്‍ട്രി സാധ്യത കൂടിയാണ് രജനിയുടെ സ്ഥാനാരോഹണം പാര്‍ട്ടിക്ക് നല്‍കുക. വരും വര്‍ഷങ്ങളില്‍ തമിഴ്‌നാട്ടില്‍ പാര്‍ട്ടി വളരാനും സീറ്റുകള്‍ പിടിക്കാനുമുള്ള ഏറ്റവും വലിയ വഴി കൂടിയാണത്.

ജയലളിതയില്ലാത്ത തമിഴ്‌നാട്

ജയലളിതയില്ലാത്ത തമിഴ്‌നാട്

ജയലളിതയുടെ മരണശേഷം ബി ജെ പി തമിഴ്‌നാട്ടില്‍ കാലുറപ്പിക്കും എന്ന പ്രതീക്ഷകളും ഒരു വശത്ത് സജീവമാണ്. എ ഐ എ ഡി എം കെയിലുണ്ടായ പിളര്‍പ്പും കലാപവും ബി ജെ പി തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. മുന്‍ മുഖ്യമന്ത്രിയായ ഒ പനീര്‍ശെല്‍വത്തെ തങ്ങളുടെ ക്യാംപിലെത്തിക്കാന്‍ പോലും ബി ജെ പി ശ്രമിക്കുന്നുണ്ടത്രെ.

English summary
Is Rajinikanth the next President of India? Several circles in both Delhi and Tamil Nadu is abuzz with the news that the the super-star also known as Rajini will be Prime Minister Narendra Modi's choice for the post of president. The Modi sarkar likes to throw in surprises and like the way A B Vajpayee made A P J Abdul Kalam President, this time too India will be in for a surprise.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X