കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഭീകരനെന്ന് സംശയം: വ്യാജ പാസ്പോര്‍ട്ടുമായെത്തിയ ആള്‍ പോലീസ് വലയില്‍

തുര്‍ക്കിയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇയാള്‍ സിറിയയിലേയ്ക്ക് സഞ്ചരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്.

Google Oneindia Malayalam News

ദില്ലി: ഐസിസ് ഭീകരനെന്ന് സംശയിക്കുന്നയാള്‍ ദില്ലിയില്‍ അറസ്റ്റില്‍. വ്യാജ പാസ്പോര്‍ട്ടുമായെത്തിയ ഇയാള്‍ ഇന്ദിരാഗാന്ധി വിമാനത്തില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. തുര്‍ക്കിയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇയാള്‍ സിറിയയിലേയ്ക്ക് സഞ്ചരിക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലായത്. ഐസിസില്‍ ചേരുന്നതിന് വേണ്ടിയാണ് ഇയാള്‍ വിമാനത്താവളത്തിലെത്തിയതെന്നാണ് വിവരം.

arrest

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളെ സിറിയയില്‍നിന്ന് നാടുകടത്തിയെന്നാണ് റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ ഇയാള്‍ക്ക് വ്യാജ പാസ്പോര്‍ട് ലഭിച്ചത് എവിടെ നിന്നാണെന്നും പോലീസ് അന്വേഷിച്ചുവരുന്നുണ്ട്. അറസ്റ്റിലായ ആളുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാളുടെ മൊബൈലില്‍ നിന്ന് നൂറ് കണക്കിന് ടെലഗ്രാം ഐഡികളും സ്പെഷ്യല്‍ സെല്‍ കണ്ടെടുത്തിട്ടുണ്ട്.

English summary
An ISIS suspect was arrested by the Delhi Police Special cell with a fake passport at IGI airport.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X