കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസ് ഇന്ത്യയിലെത്തിയാല്‍ 12 സംസ്ഥാനങ്ങളുടെ കാര്യം പോക്കാ, സംസ്ഥാനങ്ങളില്‍ കേരളവും

  • By വിക്കി നഞ്ചപ്പ
Google Oneindia Malayalam News

ആഗോള ഭീകര സംഘടനയായ ഐസിസ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയതായി ഇതുവരേയും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടില്ല. എന്നാല്‍ യുവാക്കളെ ഉള്‍പ്പടെ ഇന്ത്യയില്‍ നിന്നും റിക്രൂട്ട് ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. ഐസിസില്‍ ചേര്‍ന്ന ഇന്ത്യക്കാര്‍ രാജ്യത്ത് ആക്രമണം നടത്താന്‍ ശ്രമിയ്ക്കുമോ എന്നതിനെപ്പറ്റിയും കൃത്യമായ വിവരം ലഭ്യമല്ല.

എന്നാല്‍ കേരളം ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ ഐസിസ് ആഭിമുഖ്യം വളരാനുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്രം വലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ 13 സംസ്ഥാനങ്ങളിലേയും ഉന്നത പൊലീസ് മേധാവികളുടെ യോഗം വിളിച്ചിരിയ്ക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യോഗത്തില്‍ ഐസിസ് ഭീഷണിയെ നേരുടുന്നതുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും

 മൗലികവാദ വിരുദ്ധ നീക്കങ്ങള്‍

മൗലികവാദ വിരുദ്ധ നീക്കങ്ങള്‍

തീവ്രവാദ സംഘടനകള്‍ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളില്‍ രാജ്യത്തെ യുവാക്കളും ആകൃഷ്ടരാകുന്നു, ഐസിസ് മാത്രമല്ല കശ്മീരില്‍ നിന്ന് വലിയൊരു ശതമാനം വിദ്യാസമ്പന്നരായ യുവാക്കള്‍ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേരുന്നു. ഇത്തരം നീക്കങ്ങള്‍ തടയാനാണ് ആഭ്യന്തരമന്ത്രാലയം നീക്കമിടുന്നത്. ആശയ പ്രചാരണങ്ങള്‍ തടയുക. മുതിര്‍ന്ന മതനേതാക്കളുടേയും മറ്റും സഹായത്തോടെ യുവാക്കള്‍ക്കിടയില്‍ തീവ്രവാദത്തിനെതിരെ ബോധവത്ക്കരണം നടത്താനും പദ്ധതിയിടുന്നു

 സൈബര്‍ പട്രോളിംഗ്

സൈബര്‍ പട്രോളിംഗ്

സൈബര്‍ പട്രോളിംഗ് വ്യാപിപ്പിയ്ക്കാനാണ് നീക്കം. നിലവില്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ സൈബര്‍ വിങാണ് ഇക്കാര്യം നിരീക്ഷിയ്ക്കുന്നത്. നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരിയ്ക്കുന്ന തീവ്രവാദ നിലപാടുകള്‍, ആശയങ്ങള്‍, രഹസ്യ വിവരങ്ങള്‍ എന്നിവ കണ്ടെത്തുന്നത് ഇന്റലിജന്‍സ് വിഭാഗമാണ്്. സംസ്ഥാന തലത്തില്‍ സൈബര്‍ പട്രോളിംഗ് വ്യാപിപ്പിച്ച നിരീക്ഷണം ശക്തമാക്കാനണ് നീക്കം

വ്യത്യസ്തം

വ്യത്യസ്തം

ഓരോ സംസ്ഥാനത്തിലും തീവ്രവാദം വളരാനിടയാകുന്ന സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാണ്. അതിനാല്‍ തന്നെ ഇവയെ നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായ പദ്ധതികള്‍ ഉണ്ടാകണം

ഈ സംസ്ഥാനങ്ങള്‍

ഈ സംസ്ഥാനങ്ങള്‍

കര്‍ണാടക, ജമ്മു കശ്മീര്‍, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, കേരളം, ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഭാവിയില്‍ ഐസിസ് ആഭിമുഖ്യം വളരാന്‍ സാധ്യത

ഈ സംസ്ഥാനങ്ങള്‍

ഈ സംസ്ഥാനങ്ങള്‍

കര്‍ണാടക, ജമ്മു കശ്മീര്‍, ആന്ധ്ര പ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, തെലങ്കാന, കേരളം, ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് ഭാവിയില്‍ ഐസിസ് ആഭിമുഖ്യം വളരാന്‍ സാധ്യത

ഇന്ത്യക്കാര്‍

ഇന്ത്യക്കാര്‍

11ലേറെ ഇന്ത്യക്കാര്‍ ഐസിസില്‍ ചേര്‍ന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. ഇവരില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും പറയപ്പെടുന്നു.

English summary
The ISIS may not have its foot-prints in India as of now. However the problem that India has faced in the past year is with regard to headhunters and recruits. Although there has not been any instance to show that the Indians joining the ISIS have made any plans to strike India, the government still does not
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X