കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് അധിനിവേശ കശ്മീമീരില്‍ ഐസിസ് പിടിമുറുക്കുന്നോ...?

Google Oneindia Malayalam News

ശ്രീനഗര്‍: ലോകത്തെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ഐസിസ് തീവ്രവാദികള്‍ ഇന്ത്യയേയും ഗ്രസിയ്ക്കുമോ? ശ്രീനഗറില്‍ ഇടക്കിടെ പൊങ്ങിപ്പറന്നു കാണുന്ന ഐസിസിന്റെ പതാക എന്തെങ്കിലും ദു:സൂചനയാണോ നല്‍കുന്നത്...?

അതേ, സൈന്യം തന്നെ പറയുന്നു- പാക് അധിനിവേശ കശ്മീരില്‍ ഐസിസ് പിടിമുറുക്കാന്‍ ശ്രമിയ്ക്കുകയാണ്. നിലവില്‍ അവര്‍ക്ക് മേഖലയില്‍ വലിയ സ്വാധീനമൊന്നും ഇല്ലെങ്കിലും ഏത് നിമിഷവും ഐസിസിനെ ഇന്ത്യക്കാര്‍ ഭയക്കേണ്ട സ്ഥിതിയാണുള്ളത്.

ISIS

ലെഫ്റ്റനന്റ് ജനറല്‍ കെഎച്ച് സിംഗ് ആണ് ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. 225 ഓളം തീവ്രവാദികള്‍ പീര്‍ പാഞ്ചല്‍ പ്രദേശത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാന്‍ കാത്തിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ തീവ്രവാദ ക്യാമ്പുകള്‍ ഇ്‌പ്പോഴും സജീവമാണെന്ന ഞെട്ടിപ്പിയ്ക്കുന്ന വിവരവും അദ്ദേഹം പുറത്ത് വിട്ടു.

ഐസിസ് തീവ്രവാദികള്‍ ഇപ്പോള്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിയ്ക്കുകയാണെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. ഐസിസിനെ പിന്തുണയ്ക്കുന്ന ഈ ഗ്രൂപ്പുകള്‍ കിഴക്കന്‍ മേഖലയില്‍ താലിബാനില്‍ നിന്നാണ് സ്ഥലങ്ങള്‍ പിടിച്ചടക്കിയിട്ടുള്ളത്. അഫ്ഗാനില്‍ നിന്ന് പാകിസ്താന്‍ വഴി ഇന്ത്യയിലേക്ക് അധിക ദൂരമില്ലെന്ന് തന്നെ കണക്കാക്കേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്.

English summary
In ominous signs for Pakistan and India, terror outfit Islamic State (IS) is trying to gain a foothold in Pakistan-occupied Kashmir, a senior India Army official said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X